അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി സ​ഹാ​യം വി​ത​ര​ണം ചെ​യ്​​തു

വടുതല: അരൂക്കുറ്റി പഞ്ചായത്തിെൻറ 2016-17 വാർഷിക പദ്ധതിയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിതരണം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.സി വിദ്യാർഥികൾക്കായി ലക്ഷം രൂപ വീതം നൽകി നിർമിച്ച പഠനമുറികളുടെ താക്കോൽ കൈമാറ്റം, പ്രഫഷനൽ കോളജ് വിദ്യാർഥിക്കുള്ള സ്കോളർഷിപ് വിതരണം, 150 പട്ടികജാതി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം, എസ്.സി പ്രഫഷനൽ വിദ്യാർഥികൾക്ക് ലാപ്ടോപ്, 10ാം ക്ലാസ് വിദ്യാർഥികൾക്കുളള സൈക്കിൾ, യുവാക്കൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ടൂ വീലർ വാങ്ങുന്നതിനുള്ള സബ്സിഡി, മത്സ്യലേലത്തിൽ പങ്കെടുത്ത് സഹകരണസംഘം മുഖേന മത്സ്യവിൽപന നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള റിവോൾവിങ് ഫണ്ട്, ദരിദ്ര വിഭാഗങ്ങൾക്കുള്ള കുടിവെള്ള കണക്ഷനുള്ള സബ്സിഡി വിതരണം, വീട് പുനരുദ്ധാരണത്തിനുള്ള ധനസഹായം എന്നിവയുടെ വിതരണമാണ് നടന്നത്. ടൂ വീലർ ഒഴിച്ചുള്ള പദ്ധതിക്കൊന്നും ഗുണഭോക്തൃ വിഹിതം ശേഖരിക്കാതെ 100 ശതമാനം സബ്സിഡിയായിട്ടാണ് സഹായങ്ങൾ നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.എ. രാജൻ, ബ്ലോക്ക് പ്രസിഡൻറ് നിർമല ശെൽവരാജ്, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, ബ്ലോക്ക് മെംബർ പി.കെ. കൊച്ചപ്പൻ, ശ്യാമള സിദ്ധാർഥൻ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ബാബു, ബി. വിനോദ്, ബിനിത പ്രമോദ്, കെ.പി. കബീർ, മുംതാസ് സുബൈർ, ദീപ സന്തോഷ്, ഷാലിമാമോൾ, പി.എം. അഹമ്മദ്കുട്ടി, എം. അശോകൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.