ല​ക്ഷ്യം തെറ്റി ജ​പ്പാ​ൻ കു​ടി​വെ​ള്ള​ പ​ദ്ധ​തി; തീ​ര​ദേ​ശ​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

വടുതല: ജില്ലയുടെ വടക്കൻ മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ കോടികൾ മുടക്കി നടപ്പാക്കിയ ജപ്പാൻ കുടിവെള്ളപദ്ധതി ലക്ഷ്യം കാണുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം പിന്നിട്ടിട്ടും തീരദേശ ജനതക്ക് ഇപ്പോഴും വെള്ളം ലഭിക്കുന്നില്ല. 384.28 കോടിയായിരുന്നു പദ്ധതിയുടെ അടങ്കൽ തുക. കൺസൾട്ടൻസി ഫീസിനത്തിൽ മാത്രം 142.67 കോടി ചെലവായി. മൂവാറ്റുപുഴയാറ്റിൽനിന്ന് ശേഖരിക്കുന്ന ജലം തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ മാക്കേകടവിലെ പ്ലാൻറിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു പദ്ധതി. 50,000 ഗാർഹിക കണക്ഷൻ നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആറുവർഷമായിട്ടും 25,000ൽ താഴെ കണക്ഷനുകൾ മാത്രമെ നൽകിയുള്ളൂ.രണ്ടുമാസം മുമ്പ് അരൂക്കുറ്റിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ആലപ്പുഴയിലെ വാട്ടർ അതോറിറ്റി േപ്രാജക്ട് മാനേജരുടെ ജില്ല ഓഫിസ് ഉപരോധിച്ചിരുന്നു. തീരദേശമേഖലകൾ ഏറ്റവും അധികമുള്ള പ്രദേശമെന്ന നിലയിൽ നിരവധി സ്ഥലങ്ങളിലായി ജപ്പാൻ കുടിവെള്ള പൈപ്പുകൾ നീട്ടിയിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിൽ ജല അതോറിറ്റി പണം അടക്കാത്തതിനാൽ വെള്ളം ചാർജുചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പാലങ്ങളുടെയും കലുങ്കുകളുടെയും ഭാഗത്ത് ഉയരത്തിൽ സ്ഥാപിച്ച കുഴലുകൾക്കൊപ്പം മിക്കയിടങ്ങളിലും വാൽവുകളുണ്ട്. ഇവയിൽ മിക്കതും ചോർന്നൊലിക്കുകയാണ്. പൈപ്പ് പൊട്ടലും അതിലൂടെ ശുദ്ധജലം പാഴാകുന്നതും നിത്യസംഭവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.