താ​മ​ര​ക്കു​ള​ത്ത്​ കാ​റ്റി​ലും മ​ഴ​യി​ലും കൃ​ഷി​നാ​ശം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ടം

ചാരുംമൂട്: കാറ്റിലും മഴയിലും താമരക്കുളത്ത് ലക്ഷങ്ങളുടെ കൃഷിനാശം. ആയിരത്തോളം വാഴ ഒടിഞ്ഞുവീണു. കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലുമായിരുന്നു നാശനഷ്ടമുണ്ടായത്. വേടരപ്ലാവ് ശാന്തിഭവനം രാമകൃഷ്ണെൻറ കൃഷിയിടത്തിൽ വിവിധ ഇനത്തിൽപെട്ട അഞ്ഞൂറോളം വാഴ ഒടിഞ്ഞുവീണു. വിളവായ കുലകളുള്ള വാഴകളും നശിച്ചു. കിഴക്കേമുറി മഹേഷ് നിവാസിൽ മധുകുമാറിെൻറ വിളവായ നൂറോളം ഏത്തവാഴ ഒടിഞ്ഞുവീണു. 18 കിലോവരെ കുലകളുള്ള വാഴയായിരുന്നു അധികവും. മനോജ് തെക്കേവിളയിൽ, വാലേത്ത് പുരുഷോത്തമൻ എന്നിവരുടെ കൃഷിയിടങ്ങളിലും നാശമുണ്ടായി. മേക്കുംമുറി അഭിനിവാസിൽ ശിവരാജെൻറ വെറ്റിലക്കൊടി നിലംപതിച്ചു. എഴുപതിനായിരത്തോളം രൂപയുടെ നാശമുണ്ടായതായി ശിവരാജൻ പറഞ്ഞു. കൊട്ടക്കാട്ടുശ്ശേരിയിലും നൂറനാട് മാമ്മൂട്ടിലുമായി രണ്ട് വീടുകൾക്ക് മുകളിൽ മരം വീണ് തകർന്നു. ചുനക്കര, നൂറനാട് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. വൈദ്യുതി തൂണുകൾ തകർന്നുവീണതിനാൽ മേഖലയിൽ വൈദ്യുതിബന്ധം തകരാറിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.