അരൂര്‍: അന്യന്‍െറ ദുരിതങ്ങള്‍ ഏറ്റെടുക്കുകയും എല്ലാ ആഘോഷങ്ങളും പങ്കുവെക്കുകയും വേണമെന്ന സന്ദേശമുയര്‍ത്തി കുത്തിയതോട്ടില്‍ രൂപംകൊള്ളുന്ന പുതിയ സംഘടന മാതൃകയാകുന്നു. 2009 മേയ് 27ന് സാമൂഹിക വിരുദ്ധന്‍െറ കൊലക്കത്തിക്ക് ഇരയായ രണ്ടുപേരുടെ കുടുംബങ്ങളെ സഹായിക്കന്‍ കുത്തിയതോട് ഗ്രാമം കൈകോര്‍ത്തത് അനുസ്മരിച്ചാണ് പുതിയ സംഘടനക്ക് രൂപംനല്‍കാന്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുകൂടിയത്. ഈദിന്‍െറയും ഓണത്തിന്‍െറയും അക്ഷരങ്ങള്‍ സമന്വയിപ്പിച്ചാണ് ഇത്തരമൊരു വാക്കിന്‍െറ പിറവി. പൊതുവായ വിഷയങ്ങളില്‍ പ്രതികരിക്കുക, ആഘോഷങ്ങള്‍ പങ്കുവെക്കുക, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിക്കുക, അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ പരിഹാരം കാണുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് വിഷയാവതരണം നടത്തിയ ജമാഅത്തെ ഇസ്ലാമി ചേര്‍ത്തല ഏരിയ സേവനവിഭാഗം സെക്രട്ടറി ഹുസൈബ് വടുതല പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഹാജി, സി.പി.എം അരൂര്‍ ഏരിയ മെംബര്‍ കെ.എം. കുഞ്ഞിക്കോയ, ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.കെ. സജീവന്‍, നാലുകുളങ്ങര ദേവസ്വം പ്രസിഡന്‍റ് ദയാനന്ദന്‍, കെ.എല്‍.സി.എ പ്രസിഡന്‍റ് ജോയി കുന്നേല്‍, മരിയപുരം ചര്‍ച്ച് പ്രസിഡന്‍റ് പാപ്പച്ചന്‍, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി. അനിയപ്പന്‍, എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ എം. നൈന, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സജീബ് ജലാല്‍, ഏരിയാ പ്രസിഡന്‍റ് നാസര്‍ ഇസ്മായില്‍, മഹല്‍ സെക്രട്ടറി മജീദ്, റെഡിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം, എച്ച്.എം.സി പ്രസിഡന്‍റ് റെജി, അശോകന്‍, കുത്തിയതോട് മഹല്‍ പ്രസിഡന്‍റ് ജലീല്‍, ദേവസ്വം മുന്‍ പ്രസിഡന്‍റ് തങ്കച്ചന്‍ തോട്ടുങ്കല്‍, പറയകാട് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് ഡയറക്ടര്‍ എം. കമാല്‍, ആപ് കെയര്‍ ഏരിയാ ട്രഷറര്‍ സി.എം. അബ്ദുല്‍ സലാം, ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം പ്രസിഡന്‍റ് എം.എം. സിറാജുദ്ദീന്‍, സെക്രട്ടറി ഡോ. എസ്. അനസ് എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ താല്‍ക്കാലിക ഭാരവാഹികളായി എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി, ദയാനന്ദന്‍, പാപ്പച്ചന്‍ (രക്ഷ.), തങ്കച്ചന്‍ തോട്ടുങ്കല്‍ (ചെയ.), കെ.കെ. സജീവന്‍ (വൈ. ചെയ.), സജീബ് ജലാല്‍ (കണ്‍.), സി.എം. കുഞ്ഞിക്കോയ, ഐസക് ആഞ്ഞിലിക്കല്‍, ഉദയകുമാര്‍ (ജോ. കണ്‍.), അനിയപ്പന്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സംഘടനക്ക് ഉചിതമായ പേര് നിര്‍ദേശിക്കുന്നതിനും ഭാരവാഹികളെ തീരുമാനിക്കുന്നതിനും വിപുലമായ യോഗം പിന്നീട് ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.