ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ എണ്ണയും ഉപയോഗയോഗ്യമല്ലാത്ത ആഹാരസാധനങ്ങളും പിടിച്ചെടുത്തു. വയലറ്റ് വുഡ്സ്, കാസിയ, റഹീം റെസിഡന്‍സി, ഹോട്ടല്‍ ജാസ്, സലീമിക്ക ബിരിയാണിക്കട, മഷ്റൂം, ഹലായിസ്, എസ്.ആര്‍ എന്നീ ഹോട്ടലുകളില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബിന്‍െറ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഇവര്‍ക്ക് പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കി. പിടിച്ചെടുത്ത സാധനങ്ങള്‍ കോര്‍പറേഷന്‍ സൗത് സെക്ഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫിസില്‍ എത്തിച്ചശേഷം സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം നശിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ. തങ്കം, ജയപ്രകാശ്, സുമേഷ് പവിത്രന്‍, ജയകുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.