കായംകുളം: കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് കോടതി ഉത്തരവിന്‍െറ മറവില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ അനുമതി നല്‍കിയ വിഷയത്തില്‍ ഭരണപക്ഷമായ ഇടതുമുന്നണിയില്‍ വിള്ളല്‍. അനുമതി റദ്ദാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നുകാട്ടി യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ അഞ്ച് ഇടത് അംഗങ്ങള്‍ പിന്തുണച്ചതോടെ ഭരണനേതൃത്വം വെട്ടിലായി. ബിയര്‍ പാര്‍ലറിന് നല്‍കിയ അനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ നവാസ് മുണ്ടകത്തിലും കരുവില്‍ നിസാറും നല്‍കിയ പ്രമേയമാണ് ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ ചര്‍ച്ചചെയ്തത്. ഹാജരായ 42 കൗണ്‍സിലര്‍മാരില്‍ 16 യു.ഡി.എഫ് കൗണ്‍സിലര്‍മാരും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരടക്കം അഞ്ച് ഇടത് കൗണ്‍സിലര്‍മാരുമാണ് പ്രമേയത്തെ പിന്തുണച്ചത്. പ്രമേയത്തിനെതിരെ എല്‍.ഡി.എഫിലെ 16 അംഗങ്ങള്‍ വോട്ടുചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഐ.എന്‍.എല്ലിലെ ആറ്റക്കുഞ്ഞ്, ജനതാദള്‍-എസിലെ സജന് ഷഹീര്‍, സ്വതന്ത്രയായ ഷാമില അനിമോന്‍, കൗണ്‍സിലര്‍മാരായ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി, സി.പി.ഐയിലെ ജലീല്‍ പെരുമ്പളത്ത് എന്നിവരാണ് യു.ഡി.എഫിന്‍െറ പ്രമേയത്തെ പിന്തുണച്ചത്. ബാറിനെതിരെ പരസ്യനിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സ്വതന്ത്ര കരിഷ്മ ഹാഷിം പ്രമേയത്തിന് എതിരെയാണ് വോട്ടുചെയ്തത്. പ്രമേയത്തിനെതിരെ കൗണ്‍സിലില്‍ സംസാരിച്ച ബി.ജെ.പിയുടെ അഞ്ച് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എന്നാല്‍, ബി.ജെ.പി പ്രമേയത്തെ എതിര്‍ത്തുവെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. ഇതിനാല്‍ പ്രമേയം പാസായിട്ടില്ളെന്നാണ് അവരുടെ വാദം. അതേമസയം, പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിന്നതായാണ് ബി.ജെ.പി പറയുന്നത്. ഇത് മറ്റൊരു വിവാദത്തിന് വഴിതെളിക്കുകയാണ്.അതേസമയം, പ്രമേയത്തിനെതിരെയുള്ള ഭരണകക്ഷിയുടെ നിലപാട് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുകയാണ്. കോടതിയാണ് ബിയര്‍ പാര്‍ലറിന് അനുമതി നല്‍കിയതെന്നും ഇക്കാര്യത്തില്‍ ഭരണകക്ഷിക്ക് പ്രത്യേക താല്‍പര്യങ്ങളില്ളെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നെങ്കില്‍ സര്‍ക്കാറില്‍നിന്നുള്ള അനുമതി റദ്ദാക്കാന്‍ കഴിയുമായിരുന്നു. ഇതിന് അവസരം ഒഴിവാക്കുന്ന തരത്തിലുള്ള സമീപനമാണ് സി.പി.എമ്മിന്‍െറ ഭാഗത്തുനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.