ചേര്‍ത്തല: ഒന്നരപ്പതിറ്റാണ്ടിന്‍െറ ഇടവേളക്കുശേഷം പി. തിലോത്തമനിലൂടെ ഒരു മന്ത്രിയെ ലഭിച്ചതിലുള്ള സന്തോഷം മണ്ഡലത്തില്‍ അലയടിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ചേര്‍ത്തലക്കാര്‍. മുടങ്ങിക്കിടക്കുന്ന വടക്കേ അങ്ങാടി കവല വികസനമാണ് ജനം ഉറ്റുനോക്കുന്ന പ്രധാന പദ്ധതി. കവല വികസനത്തിന് 3.35 കോടി രൂപ അനുവദിച്ചതാണ്. എന്നാല്‍, ഇന്നത്തെ വര്‍ധിച്ച സ്ഥലവിലയനുസരിച്ച് കൂടുതല്‍ ഫണ്ട് അനുവദിച്ചാലെ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. നടത്തിപ്പിനായി 25 സെന്‍റ് സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഒരുസെന്‍റിന് അഞ്ചുലക്ഷത്തിനുമേലെയാണ് ഇവിടെ വില. എഴുപതോളം വ്യാപാരികളെ കുടിയൊഴിപ്പിക്കേണ്ടിയും വരും. ഇവരെ പുനരധിവസിപ്പിക്കാനും പദ്ധതി വേണം. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും തൊഴിലാളികള്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം 6000 രൂപയും ഉള്‍പ്പെടുന്ന പുനരധിവാസ പാക്കേജിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിയമിതനായ സ്പെഷല്‍ തഹസില്‍ദാര്‍ മുന്‍ സര്‍ക്കാറില്‍ ശിപാര്‍ശനല്‍കിയിരുന്നു. വടക്കേയങ്ങാടിയില്‍നിന്ന് ഏറെ അകലെയല്ലാത്ത ഗാന്ധിബസാറില്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അവസരമൊരുക്കാന്‍ നഗരസഭയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുകയും പദ്ധതിക്ക് കൂടുതല്‍ ഫണ്ട് അനുവദിപ്പിക്കുകയും ചെയ്താല്‍ ചേര്‍ത്തലയുടെ വികസനത്തിന് ഏറെ പ്രാധാന്യമേറിയ കവല വികസനം യാഥാര്‍ഥ്യമാകും. മുടങ്ങിക്കിടക്കുന്ന നെടുമ്പ്രക്കാട് വിളക്കുമരം പാലം പണിയാണ് അടുത്ത വെല്ലുവിളി. ഇതിന് യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 25 കോടി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.