ജില്ലയിലെ മികച്ച കര്‍ഷകനായി രതീഷ്

ചെങ്ങന്നൂര്‍: സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് തിരിഞ്ഞ രതീഷിന് അംഗീകാരം. അഞ്ചുവര്‍ഷമായി മുഴുസമയ കര്‍ഷകനായി മാറിയ വെണ്‍മണി പൊന്‍മേലില്‍ വീട്ടില്‍ പി.ജി രതീഷിനെ (49) തേടിയത്തെിയത് ജില്ലയിലെ മികച്ച മൂന്നാമത്തെ കര്‍ഷകനുള്ള അംഗീകാരം. ഇതര സംസ്ഥാനത്ത് ജോലിയിലായിരുന്ന രതീഷ് 2010ലാണ് നാട്ടിലത്തെിയത്. തുടര്‍ന്ന് രണ്ടുവര്‍ഷം എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കി. ഇതിനിടെയാണ് അയല്‍വാസിയും കൃഷി അസിസ്റ്റന്‍റുമായ റെനി തോമസിന്‍െറ നിരന്തര പ്രേരണയില്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞത്. കുടുംബവസ്തുവായ രണ്ട് ഏക്കറിലായിരുന്നു ആദ്യം കൃഷിനടത്തിയത്. കൃഷിഭവന്‍െറയും കാര്‍ഷിക സര്‍വകലാശലയുടെയും പിന്തുണയോടെ മത്സ്യഗവ്യ പ്രയോഗം നടത്തിയതിലൂടെ വിജയംകണ്ടു. പിന്നീട് ഏത്തവാഴ, പച്ചക്കറി, തണ്ണിമത്തന്‍, നെല്‍കൃഷി എന്നിവയിലേക്കും വ്യാപിപ്പിച്ചു. 30 ഏക്കറിലധികം ഭൂമി പാട്ടത്തിനെടുത്ത് പിന്നീട് കൃഷി വ്യാപകമാക്കി. കൃഷിവകുപ്പ് ഇതിനായി ലോണും തരപ്പെടുത്തിനല്‍കി. രതീഷിനെ കാര്‍ഷികവൃത്തിയില്‍ സഹായിക്കാനായി സ്ഥിരം ജോലിക്കാരനും ആറോളം താല്‍ക്കാലിക ജോലിക്കാരും കൂടെയുണ്ട്. കൃഷിഭവന്‍ സംഘടിപ്പിക്കുന്ന എല്ലാ പരിശീലന പരിപാടിയിലും രതീഷ് പങ്കെടുക്കാറുണ്ട്. ഇക്കാരണത്താല്‍ പുതിയ കൃഷിരീതികളെപ്പറ്റി നല്ല പരിജ്ഞാനമാണ്. ഗ്രോബാഗ്, കൃത്യതാകൃഷി, മഴമറ, ഡ്രിപ് ഇറിഗേഷന്‍ എന്നിവ സ്വന്തമായി ചെയ്യുകയും കൂടാതെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഇവ തയാറാക്കിനല്‍കുകയും ചെയ്യുന്നു. വിമുക്തഭടനായ അച്ഛന്‍ ഗോപിനാഥപിള്ളയും സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ഭാര്യ സിന്ധുവും എട്ടാംക്ളാസ് വിദ്യര്‍ഥിനിയായ മകള്‍ രേവതിയും കൃഷിയിടത്തില്‍ രതീഷിനെ സഹായിക്കാനത്തൊറുണ്ട്. ഉല്‍പാദിപ്പിക്കുന്ന വിളകള്‍ രേവതി ഗ്രീന്‍സ് എന്ന ബ്രാന്‍റ് നെയിമോടുകൂടി വീട്ടില്‍ വില്‍പന നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.