സ്വകാര്യവ്യക്തി മണ്ണെടുത്തു: ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി കെട്ടിടം അപകട ഭീഷണിയില്‍

കൊച്ചി: സ്വകാര്യവ്യക്തി മണ്ണെടുത്ത് അപകടാവസ്ഥയിലായ കാക്കനാട് സിവില്‍ സ്റ്റേഷന് സമീപത്തെ റീജനല്‍ ഡ്രഗ് ടെസ്റ്റിങ് ലാബോറട്ടറി കെട്ടിടവും കൂറ്റന്‍ ജലസംഭരണിയും അപകടാവസ്ഥയില്‍. കെട്ടിടത്തിന്‍െറ അടിത്തറക്ക് തൊട്ടടുത്തുവരെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഭൂഗര്‍ഭ അറയില്‍ സംഭരിച്ചിരിക്കുന്ന ഒരുലക്ഷം ലിറ്ററിന്‍െറ ജലസംഭരണി തകരുമോ എന്ന ഭീതിയിലാണ് ജീവനക്കാരും പരിസരവാസികളും. സംരക്ഷണഭിത്തി കഴിഞ്ഞ ഞായറാഴ്ച മഴയത്ത് ഇടിഞ്ഞുവീണതോടെ ലാബോറട്ടറി കെട്ടിടവും അപകടാവസ്ഥയിലാണ്. കെട്ടിടത്തിന് അടുത്തുവരെ മണ്ണിടിഞ്ഞതാണ് കെട്ടിടവും കൂറ്റന്‍ ഭൂഗര്‍ഭ ജലസംഭരണയും അപകടാവസ്ഥയിലാക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശനിയാഴ്ച തിരുവനന്തപുരത്തുനിന്നത്തെിയ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മഴക്കുമുമ്പ് കെട്ടിട വളപ്പിലെ സംരക്ഷണ ഭിത്തി നിര്‍മിച്ചില്ളെങ്കില്‍ വന്‍ ദുരന്തത്തിന് ഇടയാക്കുമെന്ന് ലാബോറട്ടറി ജീവനക്കാര്‍ പറഞ്ഞു. തൃക്കാക്കര നഗരസഭ മുന്‍ കൗണ്‍സിലറുടെ ബന്ധുവിന് അനുവദിച്ച എട്ടുലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി കെട്ടാന്‍ ശ്രമിച്ചതാണ് സര്‍ക്കാര്‍ കെട്ടിടം അപകടാവസ്ഥയിലാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ലാബോറട്ടറി കെട്ടിടത്തിന്‍െറ വളപ്പില്‍ നിലവില്‍ കെട്ടിയിരുന്ന സംരക്ഷണഭിത്തിയുടെ അടിവശത്തുവരെയുള്ള മണ്ണ് ജെ.സി.ബി ഉപയോഗിച്ച് തുരന്നെടുത്തതാണ് മതില്‍ക്കെട്ട് ഇടിയാന്‍ ഇടയാക്കിയത്. ലാബോറട്ടറി വളപ്പിന്‍െറ സംരക്ഷണഭിത്തിയും ടൈല്‍ വിരിച്ച തറയും തകര്‍ന്ന് കിടക്കുകയാണ്. മതില്‍ കെട്ടാന്‍ മണ്ണെടുത്ത് താഴ്ത്തിയതാണ് അഞ്ചുനില കെട്ടിടം അപകടാവസ്ഥയിലാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിട നിര്‍മാണ ചട്ടമനുസരിച്ചാണ് ജലസംഭരണി നിര്‍മിച്ചത്. കെട്ടിടത്തില്‍ തീപിടിത്തം തുടങ്ങിയ അത്യാഹിതമുണ്ടായാല്‍ നേരിടാനാണ് ജലസംഭരണി നിര്‍മിച്ചത്. സംരക്ഷണ ഭിത്തി അടിയന്തരമായി പുന$സ്ഥാപിച്ചില്ളെങ്കില്‍ കെട്ടിടത്തിനും ഭൂഗര്‍ഭ ജലസംഭരണിക്കും ഭീഷണിയാണെന്ന് ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ച ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറെ ലാബോറട്ടറി ജീവനക്കാര്‍ ബോധ്യപ്പെടുത്തി. സ്വകാര്യവ്യക്തിക്കെതിരെ ലബോറട്ടറി അധികൃതര്‍ ജില്ലാ കലക്ടര്‍ക്കും പൊലീസിലും പരാതിനല്‍കി. സര്‍ക്കാര്‍ ഏഴരക്കോടിയോളം രൂപ ചെലവഴിച്ച കെട്ടിടത്തിന്‍െറ നിര്‍മാണച്ചുമതല പൊതുമരാമത്തിനായിരുന്നു. കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊതുമരാമത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.