പാലക്കാട്ടുതാഴം പാലത്തിന് സമീപം മാലിന്യം കുന്നുകൂടുന്നു

പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം പാലത്തിന് സമീപം മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നു. വാഴക്കുളം പഞ്ചായത്ത് അതിര്‍ത്തിയായ പടിഞ്ഞാറ് ഭാഗത്തുള്ള പ്രവേശന കവാടത്തിലാണ് മാലിന്യം തള്ളിയത്. രാത്രിയിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. അതിരൂക്ഷമായ ദുര്‍ഗന്ധമാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. ഇരു പാലങ്ങള്‍ക്കിടയിലും മാലിന്യം തള്ളുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് പരാതി ഉയരുന്നുണ്ട്. പാലത്തിന്‍െറ അരികില്‍ നിറഞ്ഞുകവിഞ്ഞ ഇവ തൊട്ടടുത്ത തോട്ടിലേക്കാണ് വീഴുന്നത്. ഈ വെള്ളം പെരിയാറിലേക്ക് ഒഴുകി കുടിവെള്ള മലിനീകരണത്തിനു കാരണമാകുന്നുണ്ട്. പാലക്കാട്ടുതാഴത്ത് പുതുതായി ആരംഭിച്ച വിശ്രമകേന്ദ്രത്തിനും കുട്ടികളുടെ പാര്‍ക്കിനും ഭക്ഷണശാലക്കും സമീപത്തുമാണ് മാലിന്യകൂമ്പാരമുള്ളത്. പാര്‍ക്കില്‍ എത്തുന്നവര്‍ ഇപ്പോള്‍ മൂക്കുപൊത്തിയാണ് വിശ്രമിക്കുന്നത്. പാലം സൗന്ദര്യവത്കരിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊട്ടടുത്ത് പാഴ്മരങ്ങളും കാടും വളര്‍ന്ന് ഇഴജന്തുക്കളുടെയും മാലിന്യം ഭക്ഷിക്കാനത്തെുന്ന തെരുവുനായ്ക്കളുടെയും താവളമായി മാറി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിലവില്‍ പാലത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്ത് പരിസരം വൃത്തിയാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.