കായംകുളം: കെ.എസ്.ആര്‍.ടി.സി ബസിന്‍െറ വാതില്‍ തുറക്കാന്‍ താമസിച്ചതില്‍ ക്ഷുഭിതനായ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചു. തിരുവല്ല കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ കവിയൂര്‍ കൃഷ്ണകൃപയില്‍ പ്രദീപിനാണ് (30) മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലായിരുന്നു സംഭവം. പരിക്കേറ്റ പ്രദീപിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി ധര്‍മനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസില്‍ ചവറ ടൈറ്റാനിയം സ്റ്റോപ്പില്‍നിന്നും കായംകുളത്തിനാണ് ഇയാള്‍ ടിക്കറ്റെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ബസിന്‍െറ ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള വാതില്‍ തുറക്കാന്‍ താമസിപ്പിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. വാതില്‍ തുറക്കണമെന്ന ആവശ്യം കണ്ടക്ടര്‍ ശ്രദ്ധിക്കാതിരുന്നതാണ് മര്‍ദിക്കാന്‍ കാരണമായതെന്ന് ഇയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് തടഞ്ഞുവെച്ച ശേഷം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കണ്ടക്ടര്‍ ആശുപത്രിയിലായതോടെ ബസിന്‍െറ യാത്ര മുടങ്ങി. ഇതോടെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.