ഹരിപ്പാട്: മകളുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ആഭ്യന്തരമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി നല്‍കി. കഴിഞ്ഞദിവസമാണ് തുലാംപറമ്പ് നടുവത്തും മുറിയില്‍ ശ്യാമഭവനത്തില്‍ എല്‍. കുമാരിയുടെ മകളും നടുവത്ത് വാലയില്‍ വിനുവിന്‍െറ ഭാര്യയുമായ ശാലിനിയെ (26) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും അയാളും മാതാവും ചേര്‍ന്ന് മകളെ സ്ത്രീധനത്തിന്‍െറ പേരില്‍ പീഡിപ്പിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ശാലിനിയുടെ പിതാവ് ശശി 16 വര്‍ഷം മുമ്പ് മരിച്ചു. തുടര്‍ന്ന് അടുക്കളപ്പണി ചെയ്തും തൊഴിലുറപ്പ് ജോലിയിലൂടെയും കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് മകളെ ഡിഗ്രിവരെ പഠിപ്പിച്ചത്. നാലുവര്‍ഷം മുമ്പായിരുന്നു ശാലിനിയുടെ വിവാഹം. മൂന്നുവയസ്സുള്ള മകനുണ്ട്. മരിക്കുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമായിരുന്നു ശാലിനി. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ സ്ഥിരവരുമാനമുള്ള ജോലി ലഭിച്ചെങ്കിലും ഭര്‍ത്താവ് പോകാന്‍ സമ്മതിച്ചില്ല. പിന്നീട് ഹരിപ്പാട്ടെ ഒരു ചെരിപ്പുകടയില്‍ സെയിത്സ് ഗേളായി ജോലിചെയ്തുവരുകയായിരുന്നു. അവിടെയും ഭര്‍ത്താവ് സൈ്വരം നല്‍കിയില്ല. ശാലിനി മരിച്ച കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് ലഭിച്ച തൊഴില്‍രഹിത വേതനം ബലമായി വാങ്ങിക്കൊണ്ടുപോയി മദ്യപിച്ചതായും പരാതിയില്‍ പറയുന്നു. മരണദിവസം രാത്രി 7.30വരെ സ്വന്തം വീട്ടിലുണ്ടായിരുന്ന ശാലിനിയെയും മകന്‍ ഉണ്ണിക്കുട്ടനെന്ന വിശാലിനെയും മദ്യപിച്ചത്തെിയ ഭര്‍ത്താവ് നിര്‍ബന്ധമായി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് മകളെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയതെന്നും മാതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.