ചേര്‍ത്തല: താലൂക്ക് ഓഫിസ് കെട്ടിട നിര്‍മാണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിട. ഓഫിസ് താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കാനുള്ള കെട്ടിടം പണി ആരംഭിച്ചു. റെസ്റ്റ്ഹൗസിന് സമീപമാണ് കെട്ടിടം പണിയുന്നത്. താലൂക്ക് ഓഫിസ് കെട്ടിടവും അതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍, ഡിവൈ.എസ്.്പി, പബ്ളിക് പ്രോസിക്യൂട്ടര്‍ എന്നീ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഓഫിസ് മുറികളാണ് ഇവിടെ പണിയുന്നത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിലപ്പെട്ട രേഖകള്‍ നശിക്കുന്നതായും പെന്‍ഷന്‍െറ കാര്യത്തിനും മറ്റുമായി ട്രഷറിയില്‍ വരുന്നവര്‍ വെയിലും മഴയുമേറ്റ് വരി നില്‍ക്കേണ്ടി വരുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന കാലത്ത് ട്രഷറിയുടെ പ്രവര്‍ത്തനം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഓഫിസ് തുറന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പഴയ സ്ഥലത്തുതന്നെ തുടരുന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. താലൂക്ക് ഓഫിസ് കെട്ടിടം പുനര്‍നിര്‍മിക്കാന്‍ 2011ല്‍ ആറുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, കെട്ടിടം പണി പൂര്‍ത്തിയാകുന്നതുവരെ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കാന്‍ പറ്റിയ കെട്ടിടം സര്‍ക്കാര്‍ നിരക്കില്‍ ലഭിക്കാതെ വന്നതിനാല്‍ പുനര്‍നിര്‍മാണം വൈകുകയായിരുന്നു. 4000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക കെട്ടിടം പിന്നീട് റെസ്റ്റ്ഹൗസിന്‍െറ ആവശ്യത്തിന് ഉപയോഗിക്കാനാണ് ഉദേശിക്കുന്നത്. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അതിനുള്ളില്‍ ഇപ്പോള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ പരസ്യ ലേലം ചെയ്ത് വില്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.