പറവൂര്‍: നിറംമാറ്റി ടാക്സ് വെട്ടിപ്പ് നടത്തി സര്‍വിസ് നടത്തിവന്ന സ്കൂള്‍ വാഹനം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ക്കായി ശോഭ കണ്‍സ്ട്രക്ഷന്‍സിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ വാഹനമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വൈപ്പിനില്‍ സ്കൂള്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടികൂടിയത്. മലപ്പുറം ചുങ്കത്തറയിലെ വിശ്വഭാരതി വിദ്യാനികേതന്‍െറ പ്രിന്‍സിപ്പലിന്‍െറ പേരില്‍ സ്കൂള്‍ വാഹനം എന്ന നിലയല്‍ നികുതിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്്. ഈ വാഹനത്തിന് നിലവില്‍ മൂന്ന് മാസത്തേക്ക് ആയിരം രൂപനിരക്കാണ് നികുതി. യഥാര്‍ഥത്തില്‍ കോണ്‍ട്രാക്ട് ഗാരേജായി ഉപയോഗിക്കുന്ന 33 സീറ്റ് വാഹനത്തിന് സീറ്റിന് 750 രൂപ പ്രകാരം 25,000 രൂപയോളം ടാക്സ് വരും. ഇത് ഒഴിവാക്കാനാണ് സ്കൂള്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യുന്നത്. ഫിറ്റ്നസ് പരിശോധനക്ക് നിറം മാറ്റി മഞ്ഞനിറമാക്കി നിലമ്പൂരില്‍ ഹാജരാക്കും. അതിന് ശേഷം നീലനിറമാക്കി കോണ്‍ട്രാക്ട് ഗാരേജ് എന്ന നിലയില്‍ മറ്റു സ്ഥലങ്ങളില്‍ ഓടിക്കും. പറവൂര്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഇസ്പെക്ടറായ എ.ആര്‍. രാജേഷാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മറ്റ് പരിശേധനകളില്‍ അമ്പതോളം വാഹനങ്ങള്‍ക്കെതിരെ കേസെടുത്തതായും 80,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. സ്കൂള്‍ സമയത്ത് അമിതഭാരം കയറ്റി ഓടിക്കുന്ന ടിപ്പര്‍, കുട്ടികളെ കുത്തിനിറച്ച് ഓടിക്കുന്ന സ്കൂള്‍ വാഹനങ്ങള്‍, കുട്ടികളോട് അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജോ. ആര്‍.ടി.ഒ സി.പി. അശോക്കുമാര്‍ അറിയിച്ചു. പരിശോധനക്ക് എം.വി.ഐമാരായ സി.ആര്‍. രാജേഷ്, ടി.എം. ജര്‍സണ്‍, എ.എം.വി.ഐമാരായ ബെന്നി വര്‍ഗീസ്, മില്‍ജുതോമന്‍, രാജീഷ് പി.ആര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.