കായംകുളം: നിലം നികത്താന്‍ ഭൂമാഫിയ എത്ര കാത്തിരുന്നാലും കാര്യമില്ളെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ മന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിചെയ്യാന്‍ കഴിയുന്ന നിലങ്ങള്‍ നികത്താനോ തരിശിടാനോ സര്‍ക്കാര്‍ അനുവദിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. ഭരണിക്കാവ് മൂന്നാംകുറ്റിയില്‍ ചൊവ്വാഴ്ച പച്ചക്കറി കര്‍ഷകസംഗമവും ജില്ലാതല അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കൃഷിചെയ്യാവുന്ന നിലം മൂന്നുലക്ഷം ഹെക്ടറാക്കി ഉയര്‍ത്താനാണ് തീരുമാനം. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിലെ കീടനാശിനിയുടെ അംശം നിയന്ത്രിക്കാന്‍ അവിടത്തെ സര്‍ക്കാറുമായി ചര്‍ച്ച നടത്തും. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി വാങ്ങി വില്‍ക്കുംവിധം ഹോര്‍ട്ടി കോര്‍പിനെ വെള്ളാനയായി നിലനിര്‍ത്തില്ല -മന്ത്രി പറഞ്ഞു. അഡ്വ. യു. പ്രതിഭാ ഹരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. തനിമ പ്രോസസിങ് യൂനിറ്റിന്‍െറ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. എക്കോഷോപ്പിന്‍െറ ഉദ്ഘാടനം ആര്‍. രാജേഷ് എം.എല്‍.എ നിര്‍വഹിച്ചു. ബയോഫാര്‍മസി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാലും ശിവം പ്രോസസിങ് യൂനിറ്റിന്‍െറ ഉദ്ഘാടനം ഭരണിക്കാവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി ജയദേവും നിര്‍വഹിച്ചു. കൃഷിഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രഫ. വി. വാസുദേവന്‍, ഓമന വിജയന്‍, പി. അശോകന്‍ നായര്‍, ജി. മുരളി, വി. ഗീത, ശാന്ത ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍ കെ. സുമ, ജില്ലാ പഞ്ചായത്തംഗം അരിതാ ബാബു, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ സി. ദിവാകരന്‍, നളിനി ദേവദാസ്, ചാരുംമൂട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍. സുജാത, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സ്വയം സേവാസംഘം പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.