ചേര്‍ത്തല: മഴയില്‍ ചേര്‍ത്തല നഗരവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 150ല്‍ പരം കുടുംബങ്ങളെ മാറ്റി. തൈക്കല്‍ അംബേദ്കര്‍ കോളനിയിലെ ക്യാമ്പില്‍ 30 കുടുംബങ്ങളെയും അറവുകാട് ദേവസ്വം സ്കൂളില്‍ 36 കുടുംബങ്ങളെയും തൈക്കല്‍ എസ്.എന്‍.ഡി.പി ഹാളില്‍ 33 കുടുംബങ്ങളെയും പട്ടണക്കാട് കോനാട്ടുശേരി യു.പി.എസ്, കുന്നുംപുറം സ്കൂള്‍ എന്നിവിടങ്ങളിലേക്ക് 15 വീതം കുടുംബങ്ങളെയുമാണ് മാറ്റിയത്. മഴക്കെടുതിയില്‍ കടക്കരപ്പള്ളി, അര്‍ത്തുങ്കല്‍ വില്ളേജുകളിലായി അഞ്ച് വീടുകള്‍ തകര്‍ന്നു. ചേര്‍ത്തല നഗരത്തിലെ പ്രധാന റോഡുകള്‍ പലയിടങ്ങളിലും വെള്ളക്കെട്ടിലാണ്. രണ്ടടിയോളം ഉയരത്തിലാണ് ചിലയിടങ്ങളില്‍ വെള്ളക്കെട്ട്. കാല്‍നടക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം, ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കിഴക്കുവശം, നടക്കാവ് റോഡ്, സെന്‍റ് മേരീസ് പാലത്തിന് കിഴക്ക്, ചേര്‍ത്തല-വയലാര്‍ റോഡില്‍ മുസ്ലിം പള്ളിക്ക് വടക്കുഭാഗം എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട്. ചേര്‍ത്തല എസ്.എന്‍.എം ഗവ. ബോയ്സ് എച്ച്.എസ്.എസ്, ഹോളി ഫാമിലി എച്ച്.എസ്.എസ്, മതിലകം എല്‍.എഫ് യു.പി.എസ്, ചേര്‍ത്തല തെക്ക് ഗവ. എച്ച്.എസ്.എസ്, വയലാര്‍ വി.ആര്‍.വി.എം എച്ച്.എസ്.എസ്, തിരുനല്ലൂര്‍ എച്ച്.എസ്.എസ്, വെള്ളിയാകുളം ഗവ. യു.പി.എസ്, അറവുകാട് ദേവസ്വം എല്‍.പി.എസ് തുടങ്ങിയവയുടെ അങ്കണങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയിലെ വിദ്യാഭ്യാസ ഓഫിസുകളും വെള്ളത്തിലായി. കടലോര മേഖലകളില്‍ മഴക്കൊപ്പം കടല്‍ കയറ്റം കൂടിയായപ്പോള്‍ ദുരിതം ഇരട്ടിച്ചു. ആയിരംതൈ, തൈക്കല്‍, ഒറ്റമശേരി ഭാഗങ്ങളില്‍ അനേകം വീടുകള്‍ വെള്ളക്കെട്ടിന് നടുവിലാണ്. തീരമേഖലയില്‍ അപകടഭീഷണി നേരിടുന്ന വീടുകളുടെ സംരക്ഷണത്തിനായി റവന്യൂ അധികാരികളും മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സംയുക്തമായി നടപടി ആരംഭിച്ചു. ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍. തുളസീധരന്‍ നായരുടെ നേതൃത്വത്തിലാണ് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.