മന്ത്രി തിലോത്തമന് സ്വീകരണം

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മന്ത്രി പി. തിലോത്തമന്് സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. രാജു അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ മന്ത്രി അനുമോദിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിത വിദ്യാലയത്തിനുള്ള അവാര്‍ഡ് ലഭിച്ച ചാരമംഗലം ഡി.വി.എച്ച്.എസ്.എസിനുള്ള പ്രശംസാഫലകവും മന്ത്രി കൈമാറി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായി മാലിന്യമുക്ത ശുചിത്വ സംഗമവും നടന്നു. ഇതിന്‍െറ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശുചിത്വ സന്ദേശം നല്‍കി. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സോമന്‍, എസ്. രാധാകൃഷ്ണന്‍, എസ്.പ്രകാശന്‍, രവീന്ദ്രമേനോന്‍ എന്നിവര്‍ സംസാരിച്ചു. ജമീല പുരുഷോത്തമന്‍, വി. പ്രസന്നന്‍, ലജിത തിലകന്‍, പി. അക്ബര്‍, എം.ജി. തിലകന്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോഷ്നി സുനിയ സ്വാഗതവും സെക്രട്ടറി ടി.ജി. ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.