ഹോം ഗാര്‍ഡ് മാതൃകകാട്ടി; രാമകൃഷ്ണന് ലഭിച്ചത് ഭാര്യയുടെ സഞ്ചയനത്തിന് കരുതിയ പണം

മാവേലിക്കര: ഹോംഗാര്‍ഡിന്‍െറ സത്യസന്ധതയിലൂടെ മധ്യവയസ്കന് ലഭിച്ചത് ഭാര്യയുടെ സഞ്ചയനത്തിന് കരുതിയ പണം. അപ്രതീക്ഷിതമായാണ് മാവേലിക്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡായ നൂറനാട് മുരളിയില്‍ മുരളീധരന്‍ (52) പുതിയകാവ് ജങ്ഷനിലെ ഡ്യൂട്ടിക്കിടയില്‍ ഒരു പഴ്സ് ശ്രദ്ധയില്‍ പെട്ടത്. ഇയാള്‍ ഈ പഴ്സ് എടുത്തു സൂക്ഷിച്ചു. 6300 രൂപയും ഒരു ലാന്‍ഡ് ഫോണ്‍ നമ്പറും പഴ്സില്‍നിന്ന് ലഭിച്ചു. ഈ ഫോണ്‍ നമ്പറിലേക്ക്് മുരളീധരന്‍ വിളിച്ചുവെങ്കിലും ഫോണ്‍ ആരും എടുത്തിരുന്നില്ല. എന്നാല്‍, ശ്രമം അവസാനിപ്പിക്കാതെ കുറേനേരത്തിനുശേഷം വീണ്ടും ഫോണ്‍ ചെയ്തു. ഫോണ്‍ എടുത്തത് ചെറുകോല്‍ പുത്തത്തേ് വീട്ടില്‍ രാമകൃഷ്ണനായിരുന്നു. തന്‍െറ കൈയില്‍ ഒരു പഴ്സ് ലഭിച്ചുവെന്നും ഇതില്‍ 6300 രൂപയുണ്ടെന്നും പറഞ്ഞു. അപ്പുറത്തുനിന്നും ഒരു വിങ്ങലിന്‍െറ ശബ്ദമാണ് പിന്നീട് മുരളീധരന് കേള്‍ക്കാന്‍ കഴിഞ്ഞത്. കാര്യം ആരാഞ്ഞപ്പോളാണ് കൂലിപ്പണിക്കാരനായ രാമകൃഷ്ണന്‍ തന്‍െറ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സഞ്ചയനം നടത്താനായി കരുതിയ പണമാണ് തന്‍െറ കൈവശമിരിക്കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് രാമകൃഷ്ണനെ മാവേലിക്കര പൊലീസ്സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണവും പഴ്സും തിരികെ നല്‍കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.