വടുതല: ജൈവ പച്ചക്കറി കൃഷിയില്‍ വിജയം കൈവരിച്ച് അരൂക്കുറ്റി നദ്വത്ത് നഗര്‍ പടിഞ്ഞാറെ ചമ്മനാട്ട് അബ്ദുസ്സലാം ശ്രദ്ധേയനാകുന്നു. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ചെറിയ മുതല്‍മുടക്കില്‍ വലിയനേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് വടുതല നിവാസികള്‍ക്ക് കാണിച്ചുകൊടുക്കുകയാണ് സലാം. 10 സെന്‍റ് ഭൂമിയിലാണ് കൃഷി. ചെറിയ മുതല്‍ മുടക്കില്‍ വിത്തുകള്‍ വാങ്ങി കൃഷി ചെയ്താണ് സലാം ഈ മേഖലയിലേക്ക് കടന്നത്. കൃഷിയെ സ്നേഹിക്കുന്ന സലാം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ്. ആദ്യം നെല്ല് കൃഷിയില്‍ വിജയം കൈവരിച്ച സലാം പിന്നീട് പച്ചക്കറി കൃഷിയിലേക്ക് മാറുകയായിരുന്നു. തികച്ചും ജൈവകൃഷിയാണ് ചെയ്തുവരുന്നത്. ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വഴുതന, വെണ്ട, മുളക്, മുന്തിരി, കപ്പ, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് സലാമിന്‍െറ കൃഷിയിടത്തിലുള്ളത്. രണ്ടുവര്‍ഷമായി സ്വന്തം സ്ഥലത്ത് കൃഷി ആരംഭിച്ചിട്ട്. ഇതിനിടെ ചെറിയ വിളവെടുപ്പും നടന്നു. തടിമില്ലിലെ ജോലി കഴിഞ്ഞാണ് സലാം കൃഷിയിടത്തില്‍ എത്തുന്നത്. സഹായത്തിന് ഭാര്യയും മക്കളും കൂടെ ഉണ്ടാവും. കൃഷി ഓഫിസില്‍നിന്ന് ആവശ്യമായ നിര്‍ദേശങ്ങളും ലഭിക്കുന്നു. ഓരോവര്‍ഷവും പരീക്ഷണാടിസ്ഥനത്തില്‍ പുതിയതരം കൃഷി ചെയ്യാനാണ് സലാമിന്‍െറ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.