മണ്ണഞ്ചേരി: യുവാവിന്‍െറ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് ലോറി കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കെ.എല്‍ 43 ഡി 2912 ലോറി ദുരൂഹസാഹചര്യത്തില്‍ കത്തിയത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. മണ്ണഞ്ചേരി പൊലീസും ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും രണ്ടുയൂനിറ്റ് ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. ദേശീയപാതയില്‍ കലവൂര്‍ ബ്ളോക് ജങ്ഷന് സമീപം ബുധനാഴ്ച രാത്രി 11.30ഓടെയാണ് ലോറി അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാര്‍ഡ് കലവൂര്‍ കണ്ണന്തറവെളി പരേതനായ ഹാഷിമിന്‍െറ മകന്‍ ആഷിഖ് (20) മരിക്കുകയും ഒപ്പമുണ്ടായിരുന്ന കലവൂര്‍ കരോട്ടുവെളി അനീഷിന് (20) ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിനറല്‍വാട്ടര്‍ വിതരണക്കാരായ ആഷിക്കും അനീഷും വെള്ളമെടുക്കാന്‍ എറണാകുളത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന എയ്സ്വാനില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബ്രേക്ഡൗണ്‍ ആയ ലോറി ക്രെയിന്‍ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റാനിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.