ചേര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴിലെ തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക് പഞ്ചായത്തുകളിലെ ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കുന്നു. തണ്ണീര്‍മുക്കത്ത് നിലവിലെ തണ്ണീര്‍മുക്കം തെക്ക്, വടക്ക് ലോക്കല്‍ കമ്മിറ്റികളുടെ കുറച്ചുഭാഗങ്ങള്‍ അടര്‍ത്തി മരുത്തോര്‍വട്ടം കേന്ദ്രീകരിച്ചാണ് പുതിയ കമ്മിറ്റി. ഇത്തരത്തില്‍ ചേര്‍ത്തല തെക്കില്‍ കുറുപ്പംകുളങ്ങര കേന്ദ്രീകരിച്ചാണ് മറ്റൊരു പുതിയ കമ്മിറ്റിയും രുപവത്കരിച്ചിട്ടുള്ളത്. പുതിയ കമ്മിറ്റിയുടെ രൂപവത്കരണത്തില്‍ അണികള്‍ക്ക് വന്‍ പ്രതിഷേധമുണ്ടെന്നാണ് അറിയുന്നത്. ചേര്‍ത്തല തെക്കിലാണ് പുതിയ കമ്മിറ്റിയുടെ പേരില്‍ കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. ഇവിടെ ഒൗദ്യോഗികപക്ഷത്തിന് മൃഗീയ മേധാവിത്വമുള്ള അരീപ്പറമ്പ് കമ്മിറ്റിക്ക് മാറ്റങ്ങളുണ്ടാക്കാതെ ഐസക് പക്ഷത്തിന് ഭൂരിപക്ഷമുള്ള അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മിറ്റി വിഭജിക്കാന്‍ തീരുമാനിച്ചതിലാണ് എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍, ലോക്കല്‍ കമ്മിറ്റി വിഭജനം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ളെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.