ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം. 40 ലക്ഷം രൂപ അടങ്കല്‍ തുക നിശ്ചയിച്ച് നഗരസഭ 2007ല്‍ കരാര്‍ നല്‍കിയ പള്ളാത്തുരുത്തി റോഡിന്‍െറ ജോലികള്‍ 60 ശതമാനം പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കിയില്ളെന്നുകാട്ടി കരാറുകാരന്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. മൂന്നുമാസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും കോടതി നഗരസഭയോട് നിര്‍ദേശിച്ചു. എന്നാല്‍, 2007ലെ ഫയലുകള്‍ നഷ്ടപ്പെട്ടതിനാല്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. കരാറുകാരന്‍െറ പണം നല്‍കാനും ഫയലുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ 11 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയവും കൗണ്‍സിലിന്‍െറ ചര്‍ച്ചക്ക് വന്നു. നഗരസഭയില്‍ പിന്‍വാതില്‍ നിയമനം വേണ്ടെന്ന് യു.ഡി.എഫ് നിലപാടെടുത്തപ്പോള്‍ ഇക്കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയും കക്ഷി നേതാക്കളും ചേര്‍ന്ന് പരിശോധിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ എല്ലാ കരാര്‍ തൊഴിലാളികളുടെയും കണക്കെടുക്കാനും കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. വാര്‍ഡ് സഭകള്‍ കൂടി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പട്ടിക നഗരസഭക്ക് കൈമാറാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.