ആലുവ: തിരക്കേറുന്നതിനൊപ്പം കോമ്പാറയില്‍ ഗതാഗതക്കുരുക്കും വര്‍ധിക്കുന്നു. വീതികുറഞ്ഞ റോഡുകളും വിസ്തൃതി കുറഞ്ഞ ചെറുകവലകളുമടങ്ങുന്ന കോമ്പാറയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തിയതോടെ തിരക്ക് ഇരട്ടിയായി. അനേകം വന്‍കിട ഗോഡൗണുകളും ചെറുകിട കമ്പനികളും ഇവിടെയുണ്ട്. എന്നാല്‍, കവലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനനുസരിച്ച് വികസിച്ചില്ല. കവലയുടെ വികസനത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ നാട്ടുകാരെയും യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുകയാണ്. കോമ്പാറയുടെ വിവിധ ഭാഗങ്ങളിലായി പ്രധാന റോഡുകളാണ് കൂടിച്ചേരുന്നത്. ആലുവ, എന്‍.എ.ഡി, കളമശ്ശേരി, കുന്നത്തേരി, എടത്തല തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള റോഡുകള്‍ കവലയില്‍ സംഗമിക്കുന്നു. കണ്ടെയ്നര്‍ ലോറികളടക്കമുള്ള ചരക്കുലോറികള്‍, സിറ്റി ബസുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഇടതടവില്ലാതെ കവലയില്‍ വന്നു പോകും. എന്‍.എ.ഡി, അല്‍അമീന്‍ കോളജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ കവലക്കടുത്താണ് സ്ഥിതിചെയ്യുന്നത്. കൊച്ചി മെഡിക്കല്‍ കോളജ്, നുവാല്‍സ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെനിന്ന് അധികം ദൂരത്തിലല്ല. അതിനാല്‍, ദിവസേന ആയിരക്കണക്കിനാളുകള്‍ കോമ്പാറയിലൂടെ യാത്രചെയ്യുന്നുണ്ട്. എന്നാല്‍, ഇത്രയേറെ വാഹനങ്ങളെയും ജനത്തെയും ഉള്‍ക്കൊള്ളാന്‍ കോമ്പാറക്കാകുന്നില്ല. റോഡിന്‍െറ വീതി കുറവും കവലയിലെ സൗകര്യക്കുറവും മൂലം വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുപോകാനോ തിരിയാനോ പറ്റുന്നില്ല. ഇതാണ് പലപ്പോഴും ഏറെനേരത്തെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.