പാലത്തിലെ കുഴികള്‍ അപകടക്കെണിയാകുന്നു

അരൂര്‍: അരൂര്‍-അരൂക്കുറ്റി പാലത്തില്‍നിന്ന് കോണ്‍ക്രീറ്റ് മേല്‍ത്തട്ട് അടര്‍ന്നുമാറുന്നു. കമ്പിതെളിയുന്ന കുഴികള്‍ അപകടം വിളിച്ചുവരുത്തുന്നു. അരൂര്‍-കുമ്പളം പാലത്തിന്‍െറ പുനര്‍നിര്‍മാണ മാതൃക അരൂക്കൂറ്റി പാലത്തില്‍ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അരൂര്‍-കുമ്പളം പാലത്തില്‍ ഏറ്റവുമൊടുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റവിധം പ്രയോഗിക്കപ്പെട്ടത്. ഇന്‍ഡസ്ട്രിയല്‍ ടാര്‍ ചരലും ചുണ്ണാമ്പും ചേര്‍ത്ത് പാലത്തിന്‍െറ മേല്‍ത്തട്ടില്‍ അമിത ഊഷ്മാവില്‍ ഉരുക്കിത്തേച്ച് പിടിപ്പിച്ചശേഷം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ഉദ്ഘാടനശേഷം ഒരു അറ്റകുറ്റപ്പണിയും നടക്കാത്ത അരൂക്കുറ്റി പാലത്തിന്‍െറ ദീര്‍ഘനാളത്തെ നിലനില്‍പിന് ശാസ്ത്രീയമായ അറ്റകുറ്റപ്പണി ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ തകര്‍ച്ച ഉണ്ടാകുന്നതിന് മുമ്പ് പുനര്‍നിര്‍മാണം ആരംഭിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.