ആലപ്പുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ കുടിവെള്ളവിതരണം നടത്തുന്ന ടാങ്കര്‍ ലോറികളെ നിരീക്ഷിക്കാന്‍ ഹൈടെക് സംവിധാനമൊരുങ്ങുന്നു. ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍െറ സുരക്ഷിതത്വം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഇത്തരം ലോറികള്‍ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിനായി ലോറികള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള ക്വട്ടേഷന്‍ ജില്ലാഭരണകൂടം സ്വീകരിച്ചുവരുകയാണ്. വേനല്‍ കടുക്കുമ്പോള്‍ ജില്ലയില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. സാധാരണ കുഴല്‍ക്കിണറുകളെയാണ് ജില്ല ആശ്രയിക്കുന്നത്. എന്നാല്‍, വേനല്‍ കടുക്കുന്നതോടെ ഇതും ഇല്ലാതാകും. മഴവെള്ളസംഭരണവും മഴക്കുഴിയും പാളുന്നതാണ് പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് വെള്ളത്തിനായുള്ള ഓട്ടത്തിനിടെ ഇത്തരം സമാന്തര ജലവിതരണ സര്‍വിസുകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. ഇതില്‍ സ്വകാര്യ ഏജന്‍സികള്‍ വഴി നടത്തുന്ന ജലവിതരണത്തിലെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം ഉണ്ടാകാറില്ല. സര്‍ക്കാറിന്‍െറ പേര് കടമെടുത്ത് സര്‍വിസ് നടത്തുന്ന വ്യാജസംഘങ്ങള്‍ പതിവായതോടെയാണ് ഭരണകൂടം കൂടുതല്‍ ജാഗ്രതപുലര്‍ത്തുന്നത്. ഇവര്‍ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ ജലത്തിന്‍െറ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കാറില്ല. ഇതാണ് ടാങ്കറുകളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. പരീക്ഷണഘട്ടത്തില്‍ വിജയം കണ്ടാല്‍ വ്യാപിപ്പിക്കാനാണ് നീക്കം. വേനല്‍ കാലങ്ങളില്‍ മലിനജലത്തിലൂടെ രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലിന്‍െറ ഭാഗമാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. ജില്ലയില്‍ വഴിയോരകച്ചവടകേന്ദ്രങ്ങളിലെ സോഫ്റ്റ് ഡ്രിങ്സും കുലുക്കിസര്‍ബത്തും ഐസ്ക്രീമുകളും ആരോഗ്യത്തിന് ദോഷമില്ലാത്തതാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈസമയങ്ങളില്‍ ആരോഗ്യവിഭാഗം ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.