സാക്ഷി പറഞ്ഞതിന് യുവാവിന് വധഭീഷണി

ചേര്‍ത്തല: വീടുകയറി ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷി പറയാനത്തെിയ യുവാവിന് വധഭീഷണി. വയലാര്‍ അഞ്ചാം വാര്‍ഡില്‍ പുത്തന്‍ പറമ്പില്‍ അബ്ദുല്‍ കരീമിന്‍െറ മകന്‍ ഹനീഫിനാണ് (45) പ്രതികളില്‍നിന്ന് വധഭീഷണിയുണ്ടായത്. 2010ല്‍ നടന്ന കേസില്‍ ഫെബ്രുവരി 18ന് സാക്ഷി പറയാന്‍ ചേര്‍ത്തല കോടതിയില്‍ എത്തിയപ്പോഴാണ് പ്രതികള്‍ ഭീഷണി മുഴക്കിയത്. കോടതി വരാന്തയില്‍ നില്‍ക്കുമ്പോഴാണ് പ്രതികളില്‍പെട്ടവരത്തെി എതിരായി സാക്ഷിപറഞ്ഞാല്‍ പുറത്തുവെച്ച് വെട്ടിക്കൊല്ലുമെന്ന് പറഞ്ഞത്. ഭയന്ന ഹനീഫ് കോടതിയിലുള്ള പൊലീസുകാരന്‍െറ സഹായത്തോടെയാണ് ഭക്ഷണം കഴിക്കാന്‍പോലും പുറത്തിറങ്ങിയത്. കോടതിയില്‍ സാക്ഷിവിസ്താരത്തിനിടയില്‍ ഹനീഫ് വിവരങ്ങള്‍ മജിസ്ട്രേട്ടിനോട് പറയുകയുണ്ടായി. വിവരങ്ങള്‍ എഴുതിയെടുത്ത മജിസ്ട്രേറ്റ് പൊലീസില്‍ പരാതിനല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ പ്രതികളുടെ സുഹൃത്തുക്കള്‍ കോടതിലത്തെി സാക്ഷിയുടെ ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കൊച്ചിയിലെ ഫിഷിങ് എക്സപോര്‍ട്ട് കമ്പനിയിലെ ജോലിക്കാരനായ ഹനീഫ് വധഭീഷണി ഭയന്ന് ജോലിക്കുപോവാതെ വീട്ടില്‍ കഴിയുകയാണ്. മജിസ്ട്രേറ്റിന്‍െറ നിര്‍ദേശ പ്രകാരം പരാതി ലഭിച്ചിട്ടും പൊലീസിന്‍െറ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കേസിനാസ്പദമായ സംഭവത്തെ തുടര്‍ന്ന് വീട്ടുടമസ്ഥയായ സ്ത്രീ ഇടുക്കി ജില്ലയില്‍ ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറ്റി. അക്രമത്തിന് പിന്നില്‍ പ്രദേശത്തെ മണ്ണ് മാഫിയയാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.