അധ്യാപകനെ മര്‍ദിച്ച സംഭവം: സംഘടനകളും അധ്യാപകരും പ്രകടനം നടത്തി

ആലപ്പുഴ: ലജ്നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെ ഒരുസംഘം ആളുകള്‍ മര്‍ദിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ലജ്നത്ത് സ്കൂള്‍ മാനേജ്മെന്‍റ് അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച നഗരത്തില്‍ അധ്യാപകരും അധ്യാപക സംഘടനാ നേതാക്കളും പങ്കെടുത്ത പ്രകടനം നടന്നു. സ്കൂളിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ അനുവദിക്കില്ളെന്നും സ്കൂളിന്‍െറ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംയുക്ത അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധറാലി നടന്നത്. ലജ്നത്ത് സ്കൂളില്‍നിന്ന് ആരംഭിച്ച പ്രകടനം ഇ.എം.എസ് സ്റ്റേഡിയത്തിനുമുന്നില്‍ സമാപിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് ടി.എ. അഷ്റഫ്കുഞ്ഞ് ആശാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. സുധീഷ്,എ.എച്ച്.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്‍റ് എം.എ. സിദ്ദീഖ്, കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി ഫിറോസ്, മുന്‍ കൗണ്‍സിലറും അധ്യാപികയുമായ ഹസീന അമാന്‍, കെ.ജി. വേണു, എസ്. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ലജ്നത്ത് മുഹമ്മദിയ്യ അസോസിയേഷന്‍ പ്രസിഡന്‍റും സ്കൂള്‍ മാനേജറുമായ എ.എം. നസീര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് സ്കൂളില്‍ കയറി അധ്യാപകനെ മര്‍ദിച്ചത്. ഹരിപ്പാട് സ്വദേശി ബിനി ഇസ്ഹാഖിനാണ് മര്‍ദനമേറ്റത്. സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി സ്കൂളില്‍ വന്നോയെന്ന് അറിയാനുള്ള ബന്ധുക്കളുടെ അന്വേഷണമാണ് അധ്യാപകനെതിരെയുള്ള മര്‍ദനത്തില്‍ കലാശിച്ചത്. സമരത്തത്തെുടര്‍ന്ന് ക്ളാസ് നേരത്തേ വിട്ടെങ്കിലും പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് അധികസമയം ക്ളാസെടുത്തിരുന്നു. കുട്ടി സ്കൂളില്‍ എത്തിയോയെന്ന് ഹാജര്‍ പരിശോധിച്ച് അറിയിക്കാമെന്ന് അധ്യാപകന്‍ പറഞ്ഞെങ്കിലും രോഷാകുലരായ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷജീര്‍ , റഹീം എന്നിവരെ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെകൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.