കൊച്ചി: ജീവിക്കാന്‍ മികച്ച സ്ഥലമായി കേരളത്തെ ബ്രാന്‍ഡ് ചെയ്യണമെന്നും സംസ്ഥാനത്തിന്‍െറ പുരോഗതി മാത്രം ലക്ഷ്യംവെച്ച് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനിന്ന് പത്തിന അജണ്ട രൂപപ്പെടുത്തണമെന്നും കേരള മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. കേരളത്തിന്‍െറ ജലസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തി ജലഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മാനേജ്മെന്‍റ് അസോസിയേഷന്‍െറ (കെ.എം.എ) മാനേജ്മെന്‍റ് വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഇണങ്ങിയ സുസ്ഥിര വികസനം ഉറപ്പാക്കുന്ന പദ്ധതികള്‍ മാത്രമേ നടപ്പാക്കാവൂ. ഐ.ടിയും ബയോടെക്നോളജിയും ടൂറിസവുമാണ് നമുക്ക് നല്ലത്. വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകളാണ് കൊച്ചിക്കുള്ളത്. വന്‍പദ്ധതികള്‍ തദ്ദേശീയരുടെ സഹകരണത്തോടെ, വിവാദങ്ങളില്ലാതെ നടപ്പാക്കണം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതു യാത്രാ സംവിധാനത്തിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.എ പ്രസിഡന്‍റ് പ്രസാദ് കെ. പണിക്കര്‍ അധ്യക്ഷത വഹിച്ചു. റെകിറ്റ് ബെന്‍കെയ്സര്‍ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ ജി. ഗോപിനാഥന്‍, കെ.എം.എ മുന്‍ അധ്യക്ഷന്‍ എസ്. രാജ്മോഹന്‍ നായര്‍, സെക്രട്ടറി സി.എസ്. കര്‍ത്ത, ജോയിന്‍റ് സെക്രട്ടറി മാധവചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.