ആലപ്പുഴ: 100 പാലങ്ങള്‍ കൂടി ഈമാസം 28നകം തുറക്കുന്നതോടെ ഈ സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനുശേഷം ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത പുതിയ പാലങ്ങളുടെ എണ്ണം 245 ആകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ആലപ്പുഴ നഗരത്തിലെ മട്ടാഞ്ചേരി പാലത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മിഷന്‍ 676ന്‍െറ ഭാഗമായി 400 ദിവസത്തിനുള്ളില്‍ 100 പുതിയ പാലങ്ങള്‍ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 28നകം 100 പുതിയ പാലങ്ങള്‍ കൂടി തുറക്കും. മട്ടാഞ്ചേരി പാലം 60ാമത്തേതാണെന്നും നിര്‍മാണം പൂര്‍ത്തീകരിച്ച 15 പാലങ്ങള്‍ കൂടി ഉദ്ഘാടനത്തിന് തയാറായതായും മന്ത്രി പറഞ്ഞു. ഡോ. തോമസ് ഐസക് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, കൗണ്‍സിലര്‍മാരായ റമീസത്ത്, സി.സി. നാസര്‍, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.എ. മെഹബൂബ്, നസീര്‍ പുന്നക്കല്‍, പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ദീപ്തി ഭാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 247.76 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡാണ് പാലം നിര്‍മിച്ചത്. പാലത്തിന് 314 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.