അങ്കമാലി: കഴിഞ്ഞദിവസം നാട്ടുകാര്‍ അറിയിച്ച പ്രകാരം അങ്കമാലി പൊലീസിന്‍െറ പിടിയിലായ കഞ്ചാവ് കേസിലെ പ്രതി പള്ളിപ്പാട്ട് മാര്‍ട്ടിന്‍ (46) കഞ്ചാവ് വിപണന മാഫിയ സംഘത്തിലെ മുഖ്യകണ്ണിയെന്ന് സൂചന. കഴിഞ്ഞദിവസം അങ്ങാടിക്കടവ് ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. എന്നാല്‍, കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന ഇയാളുടെ കൂട്ടാളികളെ കണ്ടത്തൊന്‍ പൊലീസിന് സാധിച്ചില്ല. കഞ്ചാവുമായി ബന്ധപ്പെട്ട് 60ഓളം കേസുകളിലെങ്കിലും ഇയാള്‍ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കഞ്ചാവുമായി ബന്ധപ്പെടുന്ന കേസുകളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശമുണ്ടെങ്കില്‍ മാത്രമെ ജാമ്യമില്ലാത്ത കേസെടുക്കാന്‍ പൊലീസിന് കഴിയൂ. കഞ്ചാവുമായി പിടിയിലായാല്‍ നിയമത്തിന്‍െറ ഈ പഴുതിലാണ് മിക്ക പ്രതികളും രക്ഷപ്പെടുകയോ ജാമ്യം കിട്ടി പുറത്തുവരുകയോ ചെയ്യുന്നത്. ഇത്തരത്തില്‍ പുറത്തുവരുന്ന കഞ്ചാവ് കേസിലെ പ്രതികളാകട്ടെ തല്‍ക്കാലം നിലവിലെ പ്രവര്‍ത്തന കേന്ദ്രം മാറ്റി മറ്റിടങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പണിയെടുക്കുന്ന അങ്കമാലിയടക്കമുള്ള പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും മുമ്പത്തെക്കാളും കൂടുതലായി കഞ്ചാവ് വിപണനം അരങ്ങുതകര്‍ക്കുകയാണ്. പാറമടകളിലും കെട്ടിടനിര്‍മാണങ്ങളിലും മറ്റും ഏര്‍പ്പെടുന്ന തൊളിലാളികളില്‍ അധികപേര്‍ക്കും കഞ്ചാവ് ഉപയോഗിക്കാതെ പണിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് പൊതുവായ വിലയിരുത്തല്‍. വിദ്യാര്‍ഥികളിലും യുവാക്കള്‍ക്കുമിടയില്‍ വിതരണം ചെയ്യുന്നതിനെക്കാള്‍ പതിന്മടങ്ങ് കഞ്ചാവ് ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ വിപണനം നടത്തുന്നണ്ട്. കഞ്ചാവ് മാഫിയകളെ സഹായിക്കാന്‍ കേസില്‍ പിടിയിലാകുന്നവരെ ജാമ്യത്തിലെടുക്കാന്‍ അഭിഭാഷകരുടെ ലോബിയും പിടിക്കപ്പെടുന്ന കഞ്ചാവിന്‍െറ അളവ് കുറച്ചുകാട്ടി കേസില്‍ ഇളവുനല്‍കുന്ന പൊലീസ് ലോബിയും പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. കഞ്ചാവ് കേസില്‍ പിടിയിലാകുന്നവരെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യാത്തതും കഞ്ചാവിന്‍െറ വരവ്, വിപണനം, കൂട്ടാളികള്‍, നിരീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് നിരുത്തരവാദിത്തം കാട്ടുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.