ഹരിപ്പാട്: തീരദേശ നിവാസികളുടെ സ്വപ്നപദ്ധതിയായ പല്ലന പാലത്തിന്‍െറ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി രമേശ് ചെന്നിത്തല തിങ്കളാഴ്ച പല്ലനയിലത്തെും. രാവിലെ എട്ടോടെയാണ് മന്ത്രി പാലം സന്ദര്‍ശിക്കാന്‍ എത്തുന്നത്. പല്ലനയാറ്റില്‍ കുമാരനാശാന്‍ സ്മാരകത്തിനോട് ചേര്‍ന്ന് കുമാരകോടിയില്‍ നിര്‍മിക്കുന്ന പാലം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താവുന്ന വിധമാണ് പണി പുരോഗമിക്കുന്നത്. പത്തിലധികം സ്പാനുകളിലായി നിര്‍മിക്കുന്ന പാലത്തിന്‍െറ സ്പാനുകളുടെ നിര്‍മാണവും സ്ളാബ് ഇടീലും പൂര്‍ത്തീകരിച്ചു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരമേറ്റ ആദ്യ മന്ത്രിസഭയില്‍ അന്നത്തെ കെ.പി.സി.സി പ്രസിഡന്‍റും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല മുന്‍കൈയെടുത്താണ് പാലം നിര്‍മിക്കുന്നതിനുള്ള അവസരം ഒരുക്കിയത്. 32.8 കോടി രൂപയാണ് ഇതിനായി വകകൊള്ളിച്ചത്. പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ അപ്രോച്ച് റോഡുകൂടി സാധ്യമാക്കിയാല്‍ തീരദേശവാസികളുടെ ചിരകാലാഭിലാഷം പൂവണിയും. അപ്രോച്ച് റോഡിന്‍െറ നിര്‍മാണത്തിനുള്ള നടപടികളും ആരംഭിച്ചു. നദിയുടെ പടിഞ്ഞാറെ കരയിലുള്ള പല്ലന, പാനൂര്‍ തുടങ്ങിയ തീരദേശവാസികള്‍ക്ക് ഏറ്റവും ഗുണകരമാണ് ഈ പാലം. പ്രദേശവാസികള്‍ക്ക് ഹരിപ്പാടുമായി ബന്ധപ്പെടുന്നതിനും ദേശീയപാതയിലക്ക് എളുപ്പത്തില്‍ എത്തുന്നതിനും സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.