സ്വകാര്യഭൂമിയില്‍ തൊഴിലുറപ്പ് ജോലി ചെയ്യിച്ചതില്‍ പ്രതിഷേധം

പൂച്ചാക്കല്‍: പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ഭൂമിയില്‍ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ച നടപടി വിവാദമാകുന്നു. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതിഷേധം ശക്തം. പള്ളിപ്പുറം പഞ്ചായത്തിലുള്ള പ്രസിഡന്‍റിന്‍െറ സ്വകാര്യഭൂമിയില്‍ തൈക്കാട്ടുശേരി പഞ്ചായത്ത് 11ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റും ഇതിന് ഒത്താശചെയ്ത 11ാം വാര്‍ഡ് അംഗവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൈക്കാട്ടുശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തി പണികഴിപ്പിച്ച പൂച്ചാക്കല്‍ മാര്‍ക്കറ്റിന്‍െറ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുക, തൈക്കാട്ടുശേരി ടൂറിസം പദ്ധതി അടിയന്തരമായി നടപ്പാക്കുക, സന്‍സാദ് ആദര്‍ശ് ഗ്രാമസഡക് യോജന (എസ്.എ.ജി.വൈ) പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പഞ്ചായത്ത് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സിബി ജോണ്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.ജി. രാഘുനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി. പി.സി. കുഞ്ഞുകുഞ്ഞ്, എം.ആര്‍. രാജേഷ്, അഡ്വ. എസ്. രാജേഷ്, ഗംഗാദേവി, കെ.ആര്‍. വിജയകുമാരി, രതി നാരായണന്‍, എന്‍.പി. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.