വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്

ആലുവ: മണപ്പുറം ശിവക്ഷേത്രത്തിലെ കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍െറ സുഗമമായ നടത്തിപ്പിന് വേണ്ടി റൂറല്‍ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവി ഉണ്ണിരാജന്‍, ആലുവ ഡിവൈ.എസ്.പി വൈ.ആര്‍.റസ്റ്റം, എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പൊലീസ് സംഘത്തെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി മഫ്തി പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. നിരീക്ഷണ കാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കുന്നതിനുള്ള സൗകര്യങ്ങളും ആംബുലന്‍സ് സേവനവും ലഭിക്കും. മണപ്പുറത്തുള്ള ക്ഷേത്രത്തില്‍നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കില്ല. പുഴയിലും കുളിക്കടവിലും ലൈഫ് ബാഗ് ഉള്‍പ്പെടെയുള്ള ബോട്ടുകള്‍ പട്രോളിങ് നടത്തുന്നതാണ്. അക്രമപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസ് സംഘത്തെ വിന്യസിക്കും. പ്രധാനപ്പെട്ട കവലകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കടത്തു വഞ്ചിയില്‍ ആളെ കയറ്റിക്കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.