പരാതി അന്വേഷിക്കാനത്തെിയ വനിതാ ഇന്‍സ്പെക്ടര്‍ക്ക് മര്‍ദനം; മൂന്ന് സ്ത്രീകള്‍ കസ്റ്റഡിയില്‍

ചാരുംമൂട് : വീട് കേന്ദ്രീകരിച്ച് മന്ത്രവാദം നടക്കുന്നെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ യുവതിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു. യുവതിയും അമ്മയും ചെറിയമ്മയും കസ്റ്റഡിയില്‍. ആലപ്പുഴ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ബീനാകുമാരിക്കാണ് (50) മര്‍ദനമേറ്റത്. നൂറനാട് പാലമേല്‍ വന്‍മേലിതറയില്‍ ആതിര (19), അമ്മ ശോഭന (42), ചെറിയമ്മ രോഹിണി (40) എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ വീട്ടില്‍ പൂജകളും മന്ത്രവാദവും അനാശാസ്യവും നടക്കുന്നതായി കലക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ബീനാകുമാരിയും ഒരു വനിതാ കോണ്‍സ്റ്റബിളും പൊലീസ് വാഹനത്തില്‍ യുവതിയുടെ വീട്ടില്‍ പരാതി അന്വേഷിക്കാനത്തെിയത്. വീട്ടിലത്തെിയ ഇന്‍സ്പെക്ടര്‍ പരാതി സംബന്ധിച്ച് യുവതിയോട് സംസാരിക്കുകയും അടുത്തദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഈ സമയം വനിതാ ഇന്‍സ്പെക്ടറെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബീനാകുമാരിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വലതുകൈക്ക് പൊട്ടലുണ്ടായതിനത്തെുടര്‍ന്ന് പ്ളാസ്റ്ററിട്ടശേഷം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.