ശവക്കോട്ടപ്പാലം റോഡില്‍ ഇന്‍റര്‍ലോക്ക് ടൈല്‍ പാകും

ആലപ്പുഴ: നഗരത്തിലേക്കുള്ള പ്രവേശ കവാടമായ ശവക്കോട്ടപ്പാലം റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരമായി ഇന്‍റര്‍ലോക്ക് ടൈല്‍ പാകാന്‍ അധികൃതര്‍ തീരുമാനിച്ചു. റോഡിന്‍െറ ശോച്യാവസ്ഥ കഴിഞ്ഞദിവസം മാധ്യമം ‘നടുവൊടിച്ച് ശവക്കോട്ടപ്പാലം റോഡ്’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്‍െറ നിയന്ത്രണത്തിലുള്ള റോഡില്‍ പലതവണ കുഴിയടക്കല്‍ പ്രഹസനം മാത്രമാണ് നടത്തിയത്. ഇതുമൂലം ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് പൊളിഞ്ഞ് വീണ്ടും പഴയപടിയാകും. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും രംഗത്തത്തെി. ട്രെയ്ലര്‍ അടക്കം ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിനാലും ഭാരമുള്ള വാഹനങ്ങള്‍ 90 ഡിഗ്രിയില്‍ വളക്കാനുള്ള ടേണിങ് റേഡിയസ് ഇല്ലാത്തതും അടക്കുന്ന റോഡ് വീണ്ടും പൊളിഞ്ഞ് കുണ്ടും കുഴിയുമാകാന്‍ കാരണമായി. ഇങ്ങനെയുള്ള അവസ്ഥയില്‍ ടാര്‍ റോഡിനേക്കാള്‍ ഫലപ്രദം ഇന്‍റര്‍ലോക്ക് ടൈല്‍ പാകുന്നതാണെന്ന വിദഗ്ധ അഭിപ്രായം. എന്നാല്‍, ഇന്‍റര്‍ലോക്ക് ടൈല്‍ പാകണമെങ്കില്‍ കുറഞ്ഞത് അഞ്ചുദിവസമെങ്കിലും ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടിവരും. അങ്ങനെ വന്നാല്‍ വാഹനങ്ങള്‍ക്ക് യഥേഷ്ടം യാത്രചെയ്യാന്‍ മറ്റ് വഴികള്‍ ഇല്ലാത്തത് അധികൃതരെ കുഴക്കുന്നു. അതിനാല്‍ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന്‍െറ പണി പൂര്‍ത്തിയാകുന്ന മുറക്ക് ഗതാഗതം അതുവഴിയാക്കി ശവക്കോട്ടപ്പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ച് ഇന്‍റര്‍ലോക്ക് ടൈല്‍ പാകാനാണ് തീരുമാനം. അതുവരെ താല്‍ക്കാലികമായി റോഡിലെ കുഴിയടച്ച് ഗതാഗതം തുടരും. ഇന്‍റര്‍ലോക്ക് ടൈല്‍ പാകുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളും ഇതിനോടകം ആരംഭിച്ചു. നഗരത്തിലെ പ്രധാന ജങ്ഷനുകളായ ജനറല്‍ ആശുപത്രി ജങ്ഷന്‍, വലിയചുടുകാട് ജങ്ഷന്‍ എന്നിവിടങ്ങളിലും ഇന്‍റര്‍ലോക്ക് ടൈല്‍ പാകാനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.