ആലപ്പുഴ: പത്രമാധ്യമ മേഖലയില്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ഇനിയൊരു വേജ്ബോര്‍ഡ് ഉണ്ടാകാന്‍ പാടില്ളെന്ന ഐ.എന്‍.എസ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കേരളപത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ്പേപ്പര്‍ എംപ്ളോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ പ്രസ്ക്ളബ് ഹാളില്‍ സംഘടിപ്പിച്ച വേജ്ബോര്‍ഡ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ നാലാം തൂണെന്ന നിലയില്‍ പത്രമാധ്യമങ്ങളുടെ നിലനില്‍പ് അത്യന്താപേക്ഷിതമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകണം. വേജ്ബോര്‍ഡ് ഉണ്ടാകാന്‍ പാടില്ളെന്ന പ്രഖ്യാപനം രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായെ കാണാനാകൂവെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പ്രസ്ക്ളബ് പ്രസിഡന്‍റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ബാബു ജോര്‍ജ്, സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍, ബി.എം.എസ് ജില്ലാ ജോയന്‍റ് സെക്രട്ടറി ബിനീഷ് ബോയ്, കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്‍റ് ആര്‍. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ളബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി വി.എസ്. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.