ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സജീവമാകാന്‍ കോണ്‍ഗ്രസ് നേതൃസമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, മുതിര്‍ന്ന നേതാവ് വയലാര്‍ രവി എം.പി, കെ.സി. വേണുഗോപാല്‍ എം.പി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ എന്നിവരും കെ.പി.സി.സി ഭാരവാഹികളും പങ്കെടുത്ത സമ്മേളനം ആലപ്പുഴ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ പ്രവര്‍ത്തനങ്ങളും വിജയസാധ്യതയിലേക്ക് നയിക്കേണ്ട ഘടകങ്ങളും വിലയിരുത്തി. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറിന്‍െറ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികള്‍ കൂടാതെ താഴെ ഘടകങ്ങളിലെ നേതാക്കളും പോഷകസംഘടനാ നേതാക്കളും പങ്കെടുത്തു.ഒരുതരത്തിലെ ചേരിതിരിവും സ്ഥാനാര്‍ഥി നിര്‍ണയത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലും അനുവദിക്കില്ളെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. നഗരസഭ-പഞ്ചായത്ത് പ്രസിഡന്‍റ്സ്ഥാനം ഓരോ വര്‍ഷവും മാറുന്ന രീതി ഇത്തവണ അവസാനിപ്പിക്കും. വി.ഡി. സതീശന്‍, ജോണ്‍സണ്‍ എബ്രഹാം, ലതിക സുഭാഷ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി തയാറാക്കിയ മാര്‍ഗരേഖക്ക് കെ.പി.സി.സി അംഗീകാരം നല്‍കി. വാര്‍ഡുതലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നും എന്നാല്‍, തോല്‍വിയുണ്ടായാല്‍ അവര്‍ക്കുതന്നെയാണ് ഉത്തരവാദിത്തമെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ എല്ലാ ഘടകവും നിലനില്‍ക്കുന്നുണ്ട്. വലിയ രാഷ്ട്രീയദൗത്യമാണ് ഏറ്റെടുക്കാന്‍ പോകുന്നത്. പാര്‍ട്ടിയോട് കൂറുള്ളവരായിരിക്കണം സ്ഥാനാര്‍ത്ഥികള്‍. ഏതെങ്കിലും നേതാവിന്‍െറ താല്‍പര്യപ്രകാരം സ്ഥാനാര്‍ഥി ഉണ്ടാകില്ല. എല്ലാ രംഗത്തും കോണ്‍ഗ്രസിന് അനുകൂലമാണ് അന്തരീക്ഷമെന്നും അത് നന്നായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.തെരഞ്ഞെടുപ്പുകാറ്റ് യു.ഡി.എഫിന് അനുകൂലമാണെന്നാണ് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞത്. പാര്‍ട്ടി ഇന്ന് ഉയര്‍ത്തെഴുന്നേല്‍പിന്‍െറ പാതയിലാണ്. സി.പി.എമ്മിന്‍െറ ജനവിരുദ്ധ നിലപാടുമൂലം അവര്‍ തകരുകയാണ്. കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും വര്‍ഗീയ അജണ്ട തുറന്നുകാട്ടണെമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.