ആലപ്പുഴ: നെല്‍കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമരം ആരംഭിക്കുമെന്ന് കേരള നെല്‍കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കര്‍ഷക പ്രതിനിധികളെ മത്സരിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. സലീംകുമാറും ജനറല്‍ സെക്രട്ടറി സി.പി. മണികണ്ഠനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുട്ടനാട്ടില്‍ ഇതിനകം കൊയ്ത്ത് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍, കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാന്‍ സപൈ്ളകോ തയാറാകുന്നില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ മാത്രമെ നെല്ല് സംഭരിക്കു എന്നാണ് അവരുടെ നിലപാട്. ഇതുമൂലം കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. മഴ പെയ്യുന്നതിനാല്‍ പല സ്ഥലത്തും നെല്ല് സൂക്ഷിക്കാനാവാതെ കര്‍ഷകര്‍ വിഷമിക്കുന്നു. പാകമായ നെല്ല് കൊയ്തെടുക്കാതെ പല സ്ഥലത്തും പാടത്തുകിടന്ന് നശിക്കുന്ന അവസ്ഥയുമാണ്. നിലവില്‍ ക്വിന്‍റലിന് 1900 രൂപയാണ് നെല്‍വില. ഇത് 2500 രൂപയെങ്കിലുമായി വര്‍ധിപ്പിക്കണം. കൃഷി ആദായകരമല്ലാതെ മാറുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്‍െറ സഹായം യഥാസമയം ലഭിക്കാത്തത് നെല്‍കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നെല്ല് എടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞ 15ന് അവസാനിപ്പിച്ചു. ജില്ലയില്‍ 12,876 പേരാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതില്‍ 1,714 പേര്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കി രജിസ്റ്റര്‍ നമ്പര്‍ വിതരണം ചെയ്തത്. നമ്പര്‍ കിട്ടാത്ത കര്‍ഷകരുടെ നെല്ല് എടുക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. നെല്ളെടുപ്പിന്‍െറ പേരില്‍ നടക്കുന്ന കൊള്ള അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷിക ബോര്‍ഡ് രൂപവത്കരിക്കണം. നെല്‍കൃഷി ഏകീകരിക്കുന്നതിന് കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.വി. നാരകത്തറ, എം. കാന്തിലാല്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.