അരൂര്‍: കുത്തിയതോടിലെ ഭൂസമരം ഭൂരഹിതര്‍ക്ക് ആശയും ആവേശവും പകര്‍ന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഭൂസമരത്തിന്‍െറ ഭാഗമായാണ് ചൊവ്വാഴ്ച കുത്തിയതോടിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് മാര്‍ച്ച്ചെയ്ത് അവകാശ പ്രഖ്യാപനം നടത്തിയത്. കോടംതുരുത്ത് പഞ്ചായത്ത് ഓഫിസിന് സമീപം ചേര്‍ന്ന അവകാശപ്രഖ്യാപന സമ്മേളന സ്ഥലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ഭൂരഹിതര്‍ രാവിലെ തന്നെ എത്തിയിരുന്നു. എത്തിയവരില്‍ സ്ത്രീകളായിരുന്നു ഏറെയും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂസമര സംസ്ഥാന സമിതി അംഗം ഷാജഹാന്‍ തൃശൂര്‍ അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൂരഹിതരില്ലാത്ത കേരളം എന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തിന്‍െറ കാലാവധി ഡിസംബര്‍ മാസം വരെ നീട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഡിസംബറിനുള്ളില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയില്ളെങ്കില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരുടെ സഞ്ചാരം തടസ്സപ്പെടുത്തി തെരുവില്‍ ഇറങ്ങാന്‍ സമരസമിതി തയാറാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വീതിച്ച് നല്‍കാന്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ കുടില്‍കെട്ടി സമരം ചെയ്യാനും ഭൂരഹിതരെ പ്രാപ്തരാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍ സി. മാവേലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എച്ച്. ഉവൈസ്, വൈസ് പ്രസി. വി.എ. അബൂബക്കര്‍,സെക്രട്ടറി സജീബ് ജലാല്‍, ധനലക്ഷ്്മി, നാസര്‍ ആറാട്ടുപുഴ, അരൂര്‍ മണ്ഡലം പ്രസിഡന്‍റ് ശിവരാമന്‍ പറേകാട്, ജോസഫ് കടക്കരപ്പള്ളി, സമിതി താലൂക്ക് കണ്‍വീനര്‍ മുജീബ് കുത്തിയതോട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭൂരഹിതര്‍ കുത്തിയതോട് മാര്‍ക്കറ്റിലൂടെ മാര്‍ച്ച് നടത്തിയാണ് സര്‍ക്കാര്‍ ഭൂമിയില്‍ എത്തിയത്. 1997ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ കൈവശഭൂമിയെന്ന് രേഖയുള്ള കുത്തിയതോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കിഴക്കേ മുഖത്ത് പ്രദേശത്ത് 81 സെന്‍റുള്ള കാടുകയറിക്കിടക്കുന്ന ഭൂമിയില്‍ എത്തിയ ഭൂരഹിതര്‍ ‘ഇത് ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമി’ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചാണ് മടങ്ങിയത്. മൂന്ന് സെന്‍റ് വീതം 27കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്ത് സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് നേതാക്കള്‍ അവകാശം സ്ഥാപിച്ച ഭൂമിയില്‍ നിന്നുകൊണ്ട് ആവശ്യപ്പെട്ടത് ഭൂരഹിതര്‍ക്ക് ആവേശമായി. കുത്തിയതോടിനോട് ചേര്‍ന്നുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് റോഡിലത്തൊന്‍ കുട്ടനാട് പാക്കേജ് ഫണ്ടില്‍നിന്ന് തുക അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുത്തിയതോട് പൊലീസും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.