ഹരിപ്പാട്: ഇടതുമുന്നണിവിട്ട് യു.ഡി.എഫില്‍ എത്തിയ ആര്‍.എസ്.പിയെ ഹരിപ്പാട് തഴഞ്ഞതിനെതിരെ കോണ്‍ഗ്രസിനോട് അമര്‍ഷം. ഹരിപ്പാട് നഗരസഭയില്‍ ജയിക്കാന്‍ സാധ്യതയില്ലാത്ത രണ്ട് സീറ്റുകളാണ് ആര്‍.എസ്.പിക്ക് ലഭിച്ചത്. അതില്‍ ഒന്നില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം റെബലായി പത്രിക നല്‍കി. ആര്‍.എസ്.പിക്ക് കാര്യമായ വേരോട്ടമില്ളെങ്കിലും ഹരിപ്പാട് ജില്ലാ സെക്രട്ടറിയുടെ നാടായതിനാല്‍ അഭിമാനപ്രശ്നമാണ്. മിക്ക പഞ്ചായത്തുകളിലും നേരത്തേ ആര്‍.എസ്.പിക്ക് സീറ്റ് ലഭിക്കുകയും ജയിക്കാനും കഴിഞ്ഞിട്ടുണ്ട്. അത് ഇടതുമുന്നണിയില്‍ ആയിരുന്നപ്പോഴാണ്. ഇപ്പോള്‍ ജില്ലാ-ബ്ളോക് പഞ്ചായത്തുകളിലേക്ക് ഏകീകൃത ആര്‍.എസ്.പിയായിട്ടും കടുത്ത അവഗണനയാണ്. അണികളോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ നേതാക്കള്‍ വിഷമിക്കുന്നു. യു.ഡി.എഫിന്‍െറ മണ്ഡലം ചെയര്‍മാന്‍ സ്ഥാനം ആര്‍.എസ്.പിക്കാണെങ്കിലും കാര്യമായ പ്രയോജനമൊന്നും സീറ്റിന്‍െറ കാര്യത്തിലില്ല. ഹരിപ്പാട് പുതിയ നഗരസഭയായതിനാല്‍ ഘടകകക്ഷിയാണെങ്കില്‍ കൂടിയും സ്വാധീനമില്ലാത്ത പാര്‍ട്ടികള്‍ക്ക് നഗരസഭയില്‍ വലിയ സ്വാധീനമുണ്ടാക്കിക്കൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്‍െറ തീരുമാനം. മാത്രമല്ല, ആര്‍.എസ്.പി പരിഭവപ്പെട്ടതുകൊണ്ട് ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കാര്യമായ പ്രശ്നങ്ങളില്ളെന്നും അവര്‍ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.