ആലപ്പുഴ: ശുചിത്വമാണ് വികസിത രാജ്യങ്ങളുടെ അടിസ്ഥാന ശിലയെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറയും ഗാന്ധിജയന്തി ജില്ലാതല വാരാഘോഷ കമ്മിറ്റിയുടെയും ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും വിവിധ ഗാന്ധിയന്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നുവന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്‍െറ ജില്ലാതല സമാപനം അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതോളം ഗാന്ധി ശില്‍പങ്ങള്‍ നിര്‍മിച്ച ശില്‍പി ബിജു ജോസഫിനെ കലക്ടര്‍ പൊന്നാടയണിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാതല പ്രസംഗം, പെയ്ന്‍റിങ്, ഉപന്യാസ രചന, ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ദ്വിദിന ഗാന്ധി കലാ ആസ്വാദന-പഠനക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കലക്ടര്‍ വിതരണം ചെയ്തു. അമ്പലപ്പുഴ ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഉമ്മന്‍ പി. സാജ് അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മൃതി മണ്ഡപം സമിതിയംഗം ചുനക്കര ജനാര്‍ദനന്‍ നായര്‍, കുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി സി. പ്രദീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ഗാന്ധിമിഷന്‍ സെക്രട്ടറി ആര്‍.വി. ഇടവന, ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം മേഖലാ സ്വാശ്രയ സമിതി ചെയര്‍മാന്‍ പി.എന്‍. ഇന്ദ്രസേനന്‍, ഐ.ആന്‍ഡ് പി.ആര്‍.ഡി അസിസ്റ്റന്‍റ് എഡിറ്റര്‍ എ. അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഗാന്ധിജയന്തി വാരാഘോഷസമിതിയും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ഗാന്ധി കലാ ആസ്വാദന-പഠന ക്യാമ്പ് സമാപിച്ചു. ഗാന്ധിയന്‍ സാഹിത്യങ്ങളെ കുറിച്ച് ചുനക്കര ജനാര്‍ദനന്‍ നായര്‍ ക്ളാസെടുത്തു. പുന്നപ്ര മനോജിന്‍െറ നേതൃത്വത്തില്‍ നാടക പരിശീലനക്കളരി നടന്നു. ആലപ്പുഴ മുഹമ്മദന്‍ ഗേള്‍സ് ഹൈസ്കൂളിലും ഗവ. ഗേള്‍സ് ഹൈസ്കൂളിലും ഗാന്ധിചിത്ര പ്രദര്‍ശനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.