കായംകുളം: കരീലക്കുളങ്ങരയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. ബി.ജെ.പി നേതാവിന്‍െറ കാറും ബൈക്കും കത്തിച്ചു. സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി. പങ്കില്ളെന്ന് സി.പി.എം. ബി.ജെ.പി പത്തിയൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ രാമപുരം മാളിയക്കല്‍ തെക്കടത്ത് കൃഷ്ണകുമാറിന്‍െറ വീടിന്‍െറ പോര്‍ച്ചില്‍ രണ്ട് കാറും ഒരു ബൈക്കുമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുക ഉയരുന്നത് ജനാലയിലൂടെ കണ്ട കൃഷ്ണകുമാര്‍ വീടിന് പുറത്ത് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ കുറെ കാലമായി ഈ ഭാഗത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നു. സി.പി.എം നേതാവായ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും ആര്‍.എസ്.എസുകാര്‍ വീട് കയറി ആക്രമിച്ചതോടെയാണ് പ്രശ്നം വഷളായത്. തുടര്‍ന്ന് ഇരുകൂട്ടരും ഒരേദിവസം നടത്തിയ പ്രതിഷേധ യോഗത്തിനിടയിലും അക്രമം അരങ്ങേറിയിരുന്നു. വിരലടയാള വിദഗ്ധരും പൊലീസ് നായ അടക്കമുള്ള സംഘങ്ങളും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. എന്നാല്‍, അക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.എ. അലിയാര്‍, ഏരിയ സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാന്‍, ജില്ലാ കമ്മിറ്റിയംഗം പി. അരവിന്ദാക്ഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടത്തൊന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും സംഘര്‍ഷം നിലനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നിലെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.