പൂച്ചാക്കല്‍: യാത്രാദുരിതം അനുഭവിച്ച് മടുത്ത ജനം പാണാവള്ളി ബോട്ട് ജെട്ടിയിലേക്ക് മാര്‍ച്ച് നടത്തി. ശാസ്താങ്കല്‍ ബോട്ട്ജെട്ടി ആക്ഷന്‍ കൗണ്‍സിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പെരുമ്പളം, പൂത്തോട്ട, പാണാവള്ളി തുടങ്ങിയ മേഖലകളിലെ ബോട്ട് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ ജലഗതാഗത വകുപ്പ് തികഞ്ഞ ഉദാസീനത കാട്ടുന്നതായി പ്രക്ഷോഭകര്‍ പറഞ്ഞു. പെരുമ്പളത്തെ യാത്രാക്ളേശം പരിഹരിക്കണം, ശാസ്താങ്കല്‍ ബോട്ട്ജെട്ടി നിലനിര്‍ത്തണം, പൂത്തോട്ട-പാണാവള്ളി ബോട്ട് സര്‍വിസ് ഒരെണ്ണം കൂടി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പെരുമ്പളം ദീപ് നിവാസികള്‍ വര്‍ഷങ്ങളായി യാത്രാ ദുരിതത്തിലാണ്. പ്രദേശത്ത് ആറ് ബോട്ട് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും പലതും കൃത്യസമയത്തല്ല. ഇതിന് അടിയന്തരപരിഹാരം കാണണമെന്ന് പഞ്ചായത്തംഗം പി.ടി. സജീവ് പറഞ്ഞു. സര്‍വിസ് മുടങ്ങിയാല്‍ പകരം ബോട്ട് അനുവദിക്കാറില്ല. ജോലിക്ക് പോകുന്നവരടക്കം ഏറെ പ്രയാസം അനുഭവിക്കുകയാണ്. ഗതാഗതമന്ത്രിക്കും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്കും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരക്കാര്‍ പരാതി നല്‍കി. യോഗത്തില്‍ നിര്‍മല ശെല്‍വരാജ്, പി.ജി. മുരളീധരന്‍, എം.എം. സുരേന്ദ്രന്‍, കുറ്റിക്കന്‍ ബാബു, അഡ്വ. കെ. സിജിസിങ്, ശാന്ത അംബുജന്‍, പി.പി. പ്രസന്നകുമാര്‍, കെ.ബി. സാനുനാഥ്, ബി. ഷേര്‍ലി, ടി.കെ. മുകുന്ദാക്ഷന്‍, എം.എന്‍. ജയകരന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് പി.ആര്‍. ഷിബു, കെ.കെ. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.