ഓളപ്പരപ്പിലെ വേഗരാജാവായി കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍

കായംകുളം: ഓളപ്പരപ്പില്‍ ആവേശത്തിന്‍െറ അലകള്‍ വിതറിയ കായംകുളം ജലോത്സവത്തില്‍ ചുണ്ടന്‍വള്ളം വിഭാഗത്തില്‍ കണ്ടല്ലൂര്‍ ബോട്ട് ക്ളബിന്‍െറ കാട്ടില്‍ തെക്കേതില്‍ ജേതാവായി. കായംകുളം യുനൈറ്റഡ് ബോട്ട്ക്ളബിന്‍െറ കാരിച്ചാല്‍ രണ്ടാംസ്ഥാനവും കീരിക്കാട് ബോട്ട് ക്ളബിന്‍െറ ദേവസ് മൂന്നാംസ്ഥാനവും നേടി. ലൂസേഴ്സ് ഫൈനലില്‍ കൊല്ലം ബോട്ട്ക്ളബിന്‍െറ ചമ്പക്കുളം, കരുനാഗപ്പള്ളി എയ്ഞ്ചല്‍ ബോട്ട് ക്ളബിന്‍െറ സെന്‍റ് പയസ് ടെന്‍ത്, പായിപ്പാട് ബോട്ട്ക്ളബിന്‍െറ പായിപ്പാടന്‍ ചുണ്ടന്‍ എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സെക്കന്‍ഡ് ലൂസേഴ്സ് വിഭാഗത്തില്‍ ദേവികുളങ്ങര ഖുശിഭാസ്കര്‍ ബോട്ട്ക്ളബിന്‍െറ ജവഹര്‍ തായങ്കരി ഒന്നാമതും എടത്വ വില്ളേജ് ബോട്ട്ക്ളബിന്‍െറ സെന്‍റ് ജോര്‍ജ് രണ്ടാമതും കാവാലം ബോട്ട്ക്ളബിന്‍െറ ആനാരി ചുണ്ടന്‍ മൂന്നാമതും എത്തി. ഫൈബര്‍ ചുണ്ടന്‍ വിഭാഗത്തില്‍ മുത്തേരി മോസ്കോ ബോട്ട്ക്ളബിന്‍െറ തൃക്കുന്നപ്പുഴ ഒന്നാം സ്ഥാനവും എസ്.എന്‍ നഗര്‍ ബോട്ട്ക്ളബിന്‍െറ തത്ത്വമസി രണ്ടാം സ്ഥാനവും എസ്.എന്‍ നഗര്‍ ആര്‍. ശങ്കര്‍ ബോട്ട്ക്ളബിന്‍െറ വൈഗ മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി വിഭാഗത്തില്‍ ഡാനിയല്‍ ഒന്നാമതും കുന്നത്തുപറമ്പില്‍ രണ്ടാമതും എ ത്തി. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. കായംകുളം ജലോത്സവത്തിന്‍െറ ഗ്രാന്‍റ് 10 ലക്ഷമായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സി.കെ. സദാശിവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍, കലക്ടര്‍ എന്‍. പത്മകുമാര്‍, എ.എം. ആരിഫ് എം.എല്‍.എ, എസ്. പവനാഥന്‍, സി. പ്രദീപ്, എന്നിവര്‍ സംസാരിച്ചു. ഗോകുലം ഗോപാലന്‍ സമ്മാനദാനം നിര്‍വഹിച്ചു. വാട്ടര്‍സ്കേറ്റിങ് അടക്കമുള്ള അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.