നിര്‍ത്തിയിട്ട ലോറിക്കുപിന്നില്‍ കാറിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ നിയന്ത്രണംവിട്ട് ഇന്നോവ കാര്‍ ഇടിച്ച് നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. തിരുവല്ല മണിപ്പുഴ അനു നിവാസില്‍ മുരളീധരന്‍ (58), ലീലാമ്മ (56), തിരുവല്ല മണിപ്പുഴ പടിഞ്ഞാറേതില്‍ കരുണാകരന്‍ (74), തിരുവല്ല സന്തോഷ്ഭവനത്തില്‍ ഗീത(50) കോട്ടയം നെടുങ്കുന്നം പടിഞ്ഞാറേതില്‍ ശ്രീകുമാരി(65) കവിത (35) രമാദേവി (60) വിഷ്ണുനാഥ്( നാല്) ഡ്രൈവര്‍ ദാസന്‍ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഡ്രൈവര്‍ ദാസനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് കൈക്കും കാലിനും തലക്കുമാണ് പരിക്ക്. പുലര്‍ച്ചെ 5.30ഓടെ രാമങ്കരി സ്റ്റേറ്റ് ബാങ്കിന് സമീപമായിരുന്നു അപകടം. തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് പോയ ബന്ധുക്കളായ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. എ.സി റോഡില്‍ സിമന്‍റ് ലോഡ് ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനം ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.