തുറവൂര്‍: ഓണാഘോഷത്തിനുള്ള ഒരുക്കത്തിനിടയില്‍ തൊഴിലുറപ്പ് പദ്ധതി ജോലികള്‍ ആരംഭിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് പ്രതിഷേധം. കുത്തിയതോട് പഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. മാസങ്ങള്‍ക്ക് മുമ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ക്ക് മേറ്റുമാര്‍ തൊഴിലാളികളുടെ ലിസ്റ്റ് പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ നല്‍കിയതാണ്. യഥാസമയം പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാതെ ഓണപ്പുടവയും ഓണസദ്യക്കുമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഓടിനടക്കുമ്പോള്‍ ജോലികള്‍ ആരംഭിച്ചതിലാണ് തൊഴിലാളികള്‍ക്ക് പ്രതിഷേധം. തൊഴിലുറപ്പ് ജോലികള്‍ ചൊവ്വാഴ്ച ആരംഭിക്കാനാണ് തൊഴിലാളികളുടെ ലിസ്റ്റ് അച്ചടിച്ച് നല്‍കിയിരിക്കുന്നത്. പഞ്ചായത്തിലെ ആറ് വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി ജോലികള്‍ ആരംഭിക്കാനാണ് നീക്കം. ഓണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുമ്പോള്‍ തൊഴിലുറപ്പ് ജോലിക്ക് പോകാന്‍ കഴിയാതെ വരുമെന്നും അതുവഴി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുമെന്നും തൊഴിലാളികള്‍ പറയുന്നു. ഓണം കഴിഞ്ഞ് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.