കായംകുളം: കായംകുളത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയിലും തുടര്‍ന്ന് നടത്തിയ റെയ്ഡിലുമായി 330 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. സ്പിരിറ്റ് ശേഖരത്തിന്‍െറ ഉടമയായ വീട്ടുടമസ്ഥന്‍ ഓടിരക്ഷപ്പെട്ടു. ഭരണിക്കാവ് തെക്കേമങ്കുഴി വയലില്‍ പുത്തന്‍വീട്ടില്‍ രതീഷ് (25), കൃഷ്ണപുരം കാപ്പില്‍മേക്ക് പ്രശാന്ത്ഭവനില്‍ അഖില്‍ (22), കായംകുളം നന്ദനത്തില്‍ വിനീത് (26) എന്നിവരാണ് പിടിയിലായത്. സ്പിരിറ്റ് ശേഖരത്തിന്‍െറ ഉടമയായ ദേവികുളങ്ങര പ്രയാര്‍ പറയണത്ത് ജങ്ഷന് സമീപം പുത്തന്‍പുരയില്‍ കനിഷ്കാചന്ദ്രനായി അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്. കൃഷ്ണപുരം-രണ്ടാംകുറ്റി റോഡില്‍ പുള്ളികണക്ക് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 10 ലിറ്റര്‍ സ്പിരിറ്റുമായി ബൈക്കിലത്തെിയ രതീഷും അഖിലും പിടിയിലായത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് കനിഷ്കാ ചന്ദ്രന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ശേഖരം കണ്ടത്തെുന്നത്. 33 ലിറ്ററിന്‍െറ ഒമ്പതും 23 ലിറ്ററിന്‍െറ ഒരു കന്നാസ് സ്പിരിറ്റും കനിഷ്കാ ചന്ദ്രന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തു. ഓണക്കാലം ലക്ഷ്യമാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് സ്പിരിറ്റ് എത്തിച്ചുനല്‍കുന്നുവെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്സൈസ് എസ്.ഐ ഗിരീഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞയാഴ്ച പത്തിയൂരും ചെട്ടികുളങ്ങയിലും നടത്തിയ റെയ്ഡില്‍ 800 ലിറ്ററോളം സ്പിരിറ്റ് കണ്ടെടുത്തിരുന്നു. പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. പ്രവന്‍റീവ് ഓഫിസര്‍ കെ.പി. സുരേഷ്, സിവില്‍ ഓഫിസര്‍മാരായ റെനി, ഗോപകുമാര്‍, സന്തോഷ്കുമാര്‍, അശോകന്‍, ശ്രീജിത്ത്, രാഗേഷ്, മനു എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.