വിഷ്ണുപ്രകാശിനായി മൂന്ന് സ്വകാര്യബസുകള്‍ ഇന്ന് സര്‍വിസ് നടത്തും

മാന്നാര്‍: കണ്ണന്‍-കാത്തു ട്രാവല്‍സിന്‍െറ മൂന്ന് സ്വകാര്യബസുകള്‍ തിങ്കളാഴ്ച നിരത്തിലോടുന്നത് വിഷ്ണു പ്രകാശിനുവേണ്ടി. തലച്ചോറില്‍ മുഴ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മങ്ങാട്ടുവീട്ടില്‍ പ്രകാശിന്‍െറ മകന്‍ വിഷ്ണുപ്രകാശിന്‍െറ (22) ചികിത്സക്ക് പണം കണ്ടത്തൊനാണ് സര്‍വിസ്. ടിക്കറ്റ് വരുമാനവും തൊഴിലാളികളുടെ വേതനവും യാത്രക്കാരില്‍നിന്ന് ബക്കറ്റ് കലക്ഷനിലൂടെ ലഭിക്കുന്ന തുകയും ചേര്‍ത്ത് ചികിത്സാസഹായം നല്‍കുമെന്ന് വാഹന ഉടമ പി. അനന്തകുമാരപണിക്കര്‍ അറിയിച്ചു. സേലം ഭാരത്മാതാ എന്‍ജിനീയറിങ് കോളജില്‍ അവസാനവര്‍ഷ ബി.ടെക് വിദ്യാര്‍ഥിയാണ് വിഷ്ണുപ്രകാശ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.