ചേര്‍ത്തല: തങ്കി സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പ്ളസ് ടു അനുവദിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നൂറുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ നാടിന് നല്‍കിയ സംഭാവന വളരെ വലുതാണ്. നാടിന്‍െറ വികസന ചരിത്രത്തില്‍ സ്കൂളിന് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് തലമുറകള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്ത ദീപമാണ് തങ്കി സ്കൂളെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കൊച്ചി മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എ.കെ. ആന്‍റണിയുടെ എം.പി ഫണ്ടില്‍ അനുവദിച്ച കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ഡോ. ഫ്രാന്‍സീസ് കുരിശിങ്കല്‍ നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി സന്ദേശം നല്‍കി. എസ്.എസ്.എല്‍.സി വിജയികള്‍ക്ക് പി. തിലോത്തമന്‍ എം.എല്‍.എ സമ്മാനദാനം നടത്തി. പരീക്ഷാവിഭാഗം ജോയന്‍റ് കമീഷണര്‍ ജിമ്മി കെ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാ ഹരി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍, സി.ജെ. സേവ്യര്‍, കെ.പി. ആഘോഷ്കുമാര്‍, കെ.ആര്‍. രാജേന്ദ്രപ്രസാദ്, ജയലക്ഷ്മി അനില്‍കുമാര്‍, സി.കെ. ഷാജിമോഹന്‍, സുനില്‍ പനക്കല്‍, ജയിംസ് ചിങ്കുതറ, ജാന്‍സി ജോയി, വി. അനില്‍കുമാര്‍, കെ.കെ. വത്സ, ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഡി. ശൗരി നാനാട്ട്, തമ്പി ചക്കുങ്കല്‍, ടി.ജെ. മറിയാമ്മ, സി.ജെ. സേവ്യര്‍, എയ്ഞ്ചല്‍ ഇഗ്നേഷ്യസ്, കെ.എം. ജേക്കബ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.