ആലപ്പുഴ: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഏതൊരു ജനാധിപത്യ സര്‍ക്കാറിന്‍െറയും കടമയാണെന്നും അതിന് ഹൈകോടതികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മന്ത്രിസഭ ഗൗരവത്തോടെയാണ് പരിഗണിക്കാറുള്ളതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് കോടതി സമുച്ചയത്തിന്‍െറ 2.34 കോടി രൂപ ചെലവഴിച്ചുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കോടതി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ന കോടതി വിധി സര്‍ക്കാറിന് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും വിധിന്യായവും വസ്തുതകളും പഠിച്ച് തീരുമാനത്തിലത്തെുമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട്ട് നബാര്‍ഡില്‍നിന്നുള്ള 16 കോടി രൂപ ചെലവഴിച്ച് റവന്യൂ ടവര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇതുകൂടി വന്നുകഴിഞ്ഞാല്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഒരു ഓഫിസിന് കീഴിലാകുമെന്നും മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകള്‍ കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും ബജറ്റ് വിഹിതം അനുവദിച്ചുകഴിഞ്ഞാല്‍ നീതിന്യായ വ്യവസ്ഥക്ക് നീക്കിവെച്ച തുക കാലതാമസമില്ലാതെ ഹൈകോടതിക്ക് ചെലവഴിക്കാനുള്ള നടപടി ഭരണനിര്‍വഹണ വിഭാഗത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ പറഞ്ഞു. മുഖ്യാതിഥി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പിന്നിടുന്ന സീനിയര്‍ അഭിഭാഷകന്‍ എ. ശ്രീരാമനെ ആദരിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജി ആനി ജോണ്‍, മുന്‍ എം.എല്‍.എമാരായ ബാബുപ്രസാദ്, ടി.കെ. ദേവകുമാര്‍, ഹരിപ്പാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ബി. രാജശേഖരന്‍, ജില്ലാ പഞ്ചായത്തംഗം ശ്രീദേവി രാജന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഇന്ദിരാമ്മ, ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ചന്ദ്രന്‍, ബ്ളോക് പഞ്ചായത്തംഗം എസ്. ദീപു, ഹരിപ്പാട് ഗ്രാമപഞ്ചായത്തംഗം വി. ബാബുരാജ്, അഡ്വക്കറ്റ് ക്ളര്‍ക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു ഗീവര്‍ഗീസ്, അഡ്വ. ആര്‍. രജത്, പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ദീപു എന്നിവര്‍ സംസാരിച്ചു. കെട്ടിടത്തിന്‍െറ രണ്ടാംഘട്ടത്തില്‍ മൂന്നാംനിലയില്‍ കുടുംബകോടതിയും നാലാം നിലയില്‍ ബാര്‍ അസോസിയേഷനും വീക്ലി അദാലത്തിനുമുള്ള സൗകര്യങ്ങളുമാണ് ഒരുക്കുക. 1414 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.